ad
Deshabhimani

വിമാനത്തില്‍ ‘കാണിക്ക കള്ളൻ’ വിളി കേട്ട്‌ 
ആർഎസ്‌എസ്‌ നേതാവ് ഗോപാൽ റാവു

gopal rao.p
വെബ് ഡെസ്ക്

Published on Jul 05, 2026, 02:49 AM | 1 min read

ന്യൂഡൽഹി : വിമാനയാത്രയ്‌ക്കിടെ ‘കാണിക്ക കള്ളൻ’ വിളി കേട്ട്‌ നാണംകെട്ട് ആർഎസ്‌എസ്‌ നേതാവും അയോധ്യ രാമക്ഷേത്ര മാനേജരുമായ ഗോപാൽ റാവു. ലഖ്ന‍ൗവിൽ നിന്ന്‌ ബംഗളൂരുവിലേക്കുള്ള യാത്രയ്‌ക്കിടെ ഗോപാൽ റാവുവിനെ തിരിച്ചറിഞ്ഞ യാത്രക്കാർ കൂട്ടംചേർന്ന്‌ ‘ചന്ദാ ചോർ’ (കാണിക്ക കള്ളൻ) ‘ചദ്ദാവാ ചോർ’ (വഴിപാട്‌ കള്ളൻ) തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തുകയായിരുന്നു. ആർഎസ്‌എസ്‌ നേതാവിനെതിരായ യാത്രക്കാരുടെ പ്രതിഷേധം കനത്തതോടെ വിമാന ജീവനക്കാർക്ക്‌ ഇടപെടേണ്ടി വന്നു.

ആർഎസ്‌എസിലെ രണ്ടാമനും ജനറൽ സെക്രട്ടറിയുമായ ദത്താത്രേയ ഹൊസബല്ലെയുടെ വിശ്വസ്‌തനാണ്‌ ഗോപാൽ റാവു. കർണാടകയിൽ ആർഎസ്‌എസ് പ്രാന്തപ്രചാരകായിരുന്ന ഗോപാൽ റാവു 2021 ലാണ്‌ രാമക്ഷേത്രം ട്രസ്‌റ്റിലെ ക്ഷണിതാവായത്‌. സ്‌പെഷ്യൽ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ സ്ഥാനവും നേടിയെടുത്തു. ആർഎസ്‌എസ്‌ നേതൃത്വത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണ്‌ റാവു ഭരണസമിതിയിൽ എത്തിയത്‌. ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളുടെയും വരുമാനത്തിന്റെയും മേൽനോട്ടം റാവുവിനായിTHIEF, GOPAL RAOരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home