കുർണൂലിൽ വോൾവോ ബസ് കത്തിയുള്ള അപകടം; ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ

കുർണൂൽ: ആന്ധ്രപ്രദേശിലെ കുർണൂലിൽ വോൾവോ ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് തെലങ്കാന സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം അപകടത്തിൽ പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ഗതാഗത മന്ത്രി പൊന്നം പ്രഭാകർ പറഞ്ഞു.
വോൾവോ ബസിന് തീപിടിച്ചുള്ള അപകടത്തിൽ 20 പേരാണ് വെന്തുമരിച്ചത്. ഹൈദരാബാദിൽനിന്ന് ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. ബസിൽ 40 യാത്രക്കാരുണ്ടായിരുന്നു. പുലർച്ചെ 3.30 ഓടെയാണ് സംഭവം. ബസ് പൂർണ്ണായും കത്തിനശിച്ചു. സംഭവസമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായത് അപകടത്തിന്റെ തീവ്രത കൂട്ടി. എസി ബസിന്റെ ചില്ല് തകർത്ത് പുറത്തേക്ക് ചാടിയാണ് ചിലർ രക്ഷപ്പെട്ടത്. ഇവരിൽ പലർക്കും പൊള്ളലേട്ടിരുന്നു.









0 comments