Deshabhimani

print edition പോരാട്ടം തുടരും: സിപിഐ എം

baby.pn

സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയെ പൊലീസ്‌ ബലം പ്രയോഗിച്ച് അറസ്‌റ്റ്‌ ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 03, 2026, 01:30 AM | 1 min read

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാറിനെ ഉടൻ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജന്തർമന്തറിൽ പ്രതിഷേധിച്ച യുവാക്കളെയും വിദ്യാർഥികളെയും അറസ്റ്റ്‌ ചെയ്‌ത നടപടിയെ അപലപിച്ച്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ. കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ്‌ നഗരം അടച്ചുപൂട്ടി കനത്ത ബന്തവസ്സ്‌ ഏർപ്പെടുത്തി.


ഏത്‌ രീതിയിലുമുള്ള ഒത്തുചേരലിനും അനുമതി നിഷേധിച്ചു. എന്നാൽ, എല്ലാ വിലക്കുകളും മറികടന്ന്‌ ഡിവൈഎഫ്‌ഐയുടെയും എസ്‌എഫ്‌ഐയുടെയും വിവിധ വിദ്യാർഥി– യുവജനസംഘടനകളുടെയും നേതൃത്വത്തിൽ നൂറുകണക്കിന്‌ യുവാക്കളും വിദ്യാർഥികളും ജന്തർമന്തറിലേക്ക്‌ പ്രവഹിച്ചു. പൊലീസിന്റെ അമിത ബലപ്രയോഗവും ബാരിക്കേഡുകളും മറികടന്നെത്തിയവരെ പൊലീസ്‌ നിഷ്‌ഠുരമായി കൈകാര്യംചെയ്‌തു. പൊലീസ്‌ ബസുകളിലേക്ക്‌ എടുത്തെറിഞ്ഞു.


നിരവധിപേർക്ക്‌ ഗുരുതര പരിക്കേറ്റു. ഡിവൈഎ-ഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകരെ നീക്കാൻ പൊലീസിന്‌ രണ്ടുമണിക്കൂറിലേറെ സമയം വേണ്ടിവന്നുവെന്നത്‌ തന്നെ യുവജനപ്രതിരോധത്തിന്റെ കരുത്ത്‌ സാക്ഷ്യപ്പെടുത്തുന്നു.


ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ജനാധിപത്യ അവകാശങ്ങൾ ഓരോന്നായി വെട്ടിച്ചുരുക്കുകയാണ്‌. പ്രതിഷേധങ്ങൾക്ക്‌ അനുമതി നൽകാറുള്ള ജന്തർമന്തറിൽ പോലും പ്രതിഷേധിക്കാൻ അനുമതി നിഷേധിച്ചത്‌ സർക്കാരിന്റെ അസഹിഷ്‌ണുത എത്രത്തോളം വളർന്നുവെന്നതിന്റെ ഉദാഹരണം. വിലക്കുകളും നിയന്ത്രണങ്ങളും മറികടന്ന്‌ പ്രതിഷേധിക്കാൻ രംഗത്തിറങ്ങിയ യുവാക്കളെയും വിദ്യാർഥികളെയും പിബി അഭിനന്ദിച്ചു. ജനാധിപത്യം സംരക്ഷിക്കുന്നതിനും തെരഞ്ഞെടുപ്പ്‌ കമീഷൻ ഉൾപ്പടെയുള്ള സ്ഥാപനങ്ങളുടെ നിഷ്‌പക്ഷത കാത്തുസൂക്ഷിക്കുന്നതിനുമുള്ള പോരാട്ടം തുടരും. ഗ്യാനേഷ്‌ കുമാറിനെ ഉടൻ പുറത്താക്കണമെന്നും എസ്‌ഐആർ ഉടൻ നിർത്തിവെക്കണമെന്നും പിബി ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home