print edition കേരള സ്റ്റോറി സിനിമയിലുള്ളതല്ല കേരളത്തിന്റെ സംസ്‌കാരം: രാഹുല്‍ ഗാന്ധി

ഇടുക്കി: കേരള സ്റ്റോറി രണ്ടാംഭാഗം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ ഒഴിഞ്ഞ് കിടക്കുന്നത് സന്തോഷം ഉണ്ടാക്കുന്നതായി രാഹുല്‍ ഗാന്ധി എംപി. കുട്ടിക്കാനം മരിയൻ കോളേജില്‍ വിദ്യാര്‍ഥികളുമായി സംവാദത്തിനിടെയാണ് സിനിമയ്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. സിനിമ ആരും കാണുന്നില്ല. രാജ്യത്തെ ഭൂരിഭാഗം പേർക്കും സിനിമയിലുള്ളതല്ല കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും എന്നറിയാം.
രാജ്യത്താകെ സിനിമകളെയും മാധ്യമങ്ങളെയും ആളുകളിൽ ഭിന്നതയുണ്ടാക്കാനും ചിലരെ അപരവൽക്കരിക്കാനുമായി ഉപയോഗിക്കുകയാണ്.
ഇതിനായി വലിയ തോതിൽ പണം ചെലവാക്കുന്നു. ഇത് രാജ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു.










0 comments