ഇൻഷുറൻസ് ജീവനക്കാരുടെ ദക്ഷിണ മേഖല സമ്മേളനത്തിന് തുടക്കമായി

സേലം: ദക്ഷിണ മേഖല ഇൻഷുറൻസ് എംപ്ലോയിസ് ഫെഡറേഷൻ 36-ാമത് സമ്മേളനത്തിന് സേലത്ത് തുടക്കമായി. സമ്മേളനം അഖിലേന്ത്യാ കിസാൻ സഭ അധ്യക്ഷൻ അശോക് ധാവ്ളെ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സമ്പദ് ഘടനയുടെ വളർച്ചയ്ക്ക് മികച്ച സംഭാവന നൽകുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിൽ തൊഴിലാളികൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്ത്യക്കെതിരായ അമേരിക്കയുടെ ഇറക്കുമതി തീരുവ വർധന രാജ്യത്തെ സാമ്പത്തിക മേഖലയെയും തൊഴിൽ മേഖലയെയും പ്രതികൂലമായി ബാധിക്കും എന്നിരിക്കെ ശക്തമായ നിലപാട് എടുക്കാൻ വൈമനസ്യം കാണിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെ അദ്ദേഹം വിമർശിച്ചു. സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സിഐടിയു തമിഴ്നാട് സംസ്ഥാന സെക്രട്ടറി മുത്തു കുമാർ, ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയിസ് അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ശ്രീകാന്ത് മിശ്ര, ജനറൽ ഇൻഷുറൻസ് എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന സംസ്ഥാന സെക്രട്ടറി ബാലസുബ്രഹ്മണ്യം, അമാനുള്ള ഖാൻ, കെ വേണുഗോപാൽ, ടി വി എൻ എസ് രവീന്ദ്രനാഥ്, എം ഗിരിജ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് പി പി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആർ കെ ഗോപിനാഥ് സ്വാഗതവും ധർമലിംഗം നന്ദിയും പറഞ്ഞു.
"വർഗീയതയും ലിംഗനീതിയും" എന്ന വിഷയത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് യു വാസുകി സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ നൂറുകണക്കിന് ഇൻഷുറൻസ് ജീവനക്കാർ പങ്കെടുത്ത പ്രകടനവും നടന്നു. മൂന്നുദിവസം നടക്കുന്ന സമ്മേളനത്തിൽ കേരളം, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നുമുള്ള അഞ്ഞൂറോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.









0 comments