ad
Deshabhimani

അണുബാധ ഏഴ് വയസുകാരന്

ജാർഖണ്ഡിൽ ബ്ലഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച തലസീമിയ രോഗിയ്ക്ക് എച്ച്ഐവി ബാധ

HIV
വെബ് ഡെസ്ക്

Published on Oct 25, 2025, 12:27 PM | 1 min read

റാഞ്ചി: ജാർഖണ്ഡിൽ ബ്ലഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച തലസീമിയ രോഗിയ്ക്ക് എച്ച്ഐവി ബാധ. എച്ച്ഐവി ബാധിതനായ രോ​ഗിയുടെ രക്തമാണ് ഏഴുവയസുകാരന് നൽകിയതെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭുമിലെ ബ്ലഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച കുട്ടിയ്ക്കാണ് അണുബാധ.


കുട്ടിയ്ക്ക് ബ്ലഡ് ബാങ്കിൽ നിന്ന് 25 യൂണിറ്റ് രക്തം നൽകിയിട്ടുണ്ട്. എല്ലാ തലസീമിയ രോഗികൾക്കും നൽകാറുള്ളതുപോലെ സൗജന്യമായി രക്തം നൽകി. എന്നാൽ രക്തം സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം കുട്ടിയ്ക്ക് എച്ച്ഐവി ബാധ സ്ഥിരീകിരിച്ചു. എച്ച്ഐവി ബാധിതന്റെ രക്തം നൽകിയതിനാലാണ് കുട്ടിയിക്കും രോ​ഗം സ്ഥിരീകരിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു.


വിഷയത്തിൽ അന്വേഷണത്തിന് മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. സമഗ്രമായ അന്വേഷണത്തിന് ശേഷം സംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജില്ലാ സിവിൽ സർജൻ ഡോ. സുശാന്തോ മാഝി പറഞ്ഞു. കുട്ടിക്ക് രക്തം നൽകിയ ഓരോ രക്തദാതാവിനെയും കണ്ടെത്തി നിഗമനത്തിലെത്തും. രക്തദാതാക്കളിൽ എച്ച്ഐവി അണുബാധയുള്ളവരുണ്ടോ എന്നും പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ഡോ. മാഝി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home