ad
Deshabhimani

കൊ​ടും​ഭീ​ക​ര​നടക്കം മൂന്ന് പേർ പഞ്ചാബിൽ പിടിയിൽ

terror.
വെബ് ഡെസ്ക്

Published on Mar 29, 2026, 10:11 PM | 1 min read

ച​ണ്ഡീ​ഗ​ഢ്: പ​ഞ്ചാ​ബി​ലെ മ​ല​ർ​കോ​ട്‌​ല​യി​ൽ ജ​മ്മു​കാ​ഷ്മീ​ർ പൊ​ലീ​സും പ​ഞ്ചാ​ബ് പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ൽ ര​ണ്ട് പാ​കി​സ്ഥാ​ൻ ഭീ​ക​ര​ര​ട​ക്കം മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ൽ അ​ബു ഹു​റൈ​റ 'എ ​പ്ല​സ്' വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കൊ​ടും​ഭീ​ക​ര​നാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.


ശ്രീ​ന​ഗ​ർ പൊ​ലീ​സി​ൻറെ സ്‌​പെ​ഷ്യ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഗ്രൂ​പ്പി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു റെ​യ്ഡ്. പാ​ക് ഭീ​ക​ര​രാ​യ അ​ബു ഹു​റൈ​റ, ഉ​സ്മാ​ൻ എ​ന്നി​വ​രും ഇ​വ​ർ​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി ന​ൽ​കി​യ മ​ല​ർ​കോ​ട്‌​ല സ്വ​ദേ​ശി ജ​മീ​ലു​മാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ഇ​വ​ർ ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്വ​ന്തം ഐ​ഡ​ൻറി​റ്റി മ​റ​ച്ചു​വെ​ച്ച് സാ​ധാ​ര​ണ​ക്കാ​രാ​യി ജീ​വി​ക്കു​ക​യാ​യി​രു​ന്നു.


പ​ഞ്ച​ർ ഒ​ട്ടി​ക്കു​ന്ന ജോ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ചെ​യ്താ​ണ് ഇ​വ​ർ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സം​ശ​യ​മി​ല്ലാ​തെ ക​ഴി​ഞ്ഞി​രു​ന്ന​ത്.​മല​ർ​കോ​ട്‌​ല​യി​ലെ ഷെ​ർ​വാ​നി കോ​ട്ട് ഗ്രാ​മ​ത്തി​ലെ ഒ​രു വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു ഇ​വ​ർ ഒ​ളി​ച്ചു​താ​മ​സി​ച്ചി​രു​ന്ന​ത്. റെ​യ്ഡി​നി​ടെ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​വ​രെ പൊ​ലീ​സ് സാ​ഹ​സി​ക​മാ​യി കീ​ഴ്‌​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രി​ൽ നി​ന്ന് രാ​ജ്യ​ത്തെ പാ​ക് ഭീ​ക​ര ശൃം​ഖ​ല​യെ​ക്കു​റി​ച്ചു​ള്ള സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് ഇ​ൻറ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​തീ​ക്ഷ.ഇ​ന്ത്യ​യി​ൽ വ​ൻ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​വ​ർ എ​ത്തി​യ​തെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home