പുലർച്ചെ ബുൾഡോസറുകളും ജെസിബികളും; ഡൽഹിയിൽ സംഘർഷം

ന്യൂഡൽഹി: ഡൽഹി തുർക്മാൻഗേറ്റിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനെന്ന പേരിൽ നേരംപുലരുംമുൻപേ കെട്ടിടങ്ങൾ ഇടിച്ചുനിരത്തി മുനിസിപ്പൽ കോർപറേഷൻ. ബുധൻ പുലർച്ചെ ഒരുമണിയോടെയാണ് ബുൾഡോസറുകളും ജെസിബികളുമായി സ്ഥലത്തെത്തി ഇടിച്ചുനിരത്തിൽ തുടങ്ങിയത്. ഇതോടെ പ്രദേശവാസികളും സ്ഥലത്തെ കച്ചവടക്കാരും പ്രതിഷേധിച്ചു. പൊലീസ് ഇവർക്കുനേരെ കണ്ണീർവാതകം പ്രയോഗിച്ചു. പൊലീസിനെതിരെ കല്ലേറുമുണ്ടായി.
ഡൽഹി ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഫൈസ്-ഇ-ഇലാഹി മസ്ജിദിന് സമീപമുള്ള അനധികൃത നിർമാണങ്ങൾ നീക്കം ചെയ്യാനാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. ഒരുപാട് കച്ചവട സ്ഥാപനങ്ങളുള്ള മേഖലയാണ് തുർക്മാൻ ഗേറ്റ്. സയ്യിദ് ഇലാഹി മസ്ജിദിനോട് ചേർന്നുള്ള ഭാഗങ്ങളെല്ലാം ഒഴിപ്പിച്ചു. പൊളിച്ചുനീക്കൽ ആരംഭിച്ചതോടെ മസ്ജിദിന് പുറത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടുകയും നടപടിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മസ്ജിദിലേക്കുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചു.
പ്രദേശത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.










0 comments