ad
Deshabhimani

നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ചുകയറി: നടൻ ഭരത് കാന്ത് അന്തരിച്ചു

Bharat Kanth

തെലുങ്ക് നടൻ കെ ഭരത് കാന്ത് (Photo: Instagram)

വെബ് ഡെസ്ക്

Published on May 11, 2026, 03:44 PM | 1 min read

നെല്ലൂർ: നിയന്ത്രണം വിട്ട കാർ ലോറിയിലേയ്ക്ക് ഇടിച്ചുകയറിയുണ്ടായ അപകട‌ത്തിൽ തെലുങ്ക് നടൻ കെ ഭരത് കാന്ത് (31) അന്തരിച്ചു. ആദിബട്‌ലയ്ക്കടുത്ത് ഔട്ടർ റിങ് റോഡിൽ ഞായറാഴ്ചയുണ്ടായ അപകടത്തിലാണ് നടനും ഒപ്പമുണ്ടായിരുന്ന ജി സായ് ത്രിലോകും (31) മരണപ്പെട്ടത്. ഇരുവരും ആന്ധ്രാപ്രദേശ് നെല്ലൂർ സ്വദേശികളാണ്. ‌ഭരത് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ കണ്ടെയ്നർ ലോറിയുടെ പിൻഭാ​ഗത്തെ ചക്രങ്ങൾ ഊരിത്തെറിപ്പിച്ചു പോയി.


കാർ പൂർണമായും തകർന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. ഔട്ടർ റിംഗ് റോഡിലൂടെ കാറിൽ യാത്ര ചെയ്യുകയായിരുന്ന ഇവരുടെ വാഹനം നിയന്ത്രണം വിട്ട് മുന്നിൽ പോയിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





തെലുങ്ക് ഡിജിറ്റൽ ലോകത്ത് നർത്തകൻ, കണ്ടന്റ് ക്രിയേറ്റർ, നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു 31-കാരനായ ഭരത് കാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന അദ്ദേഹത്തിന് ഇൻസ്റ്റാഗ്രാമിൽ ഏകദേശം 40,000 ഫോളോവേഴ്സും യൂട്യൂബിൽ മുപ്പതിനായിരത്തോളം സബ്‌സ്‌ക്രൈബേഴ്സുമുണ്ട്. ഡിജിറ്റൽ കണ്ടന്റുകൾക്ക് പുറമെ 'ടെനന്റ്' , 'ഗ്രാമം' തുടങ്ങിയ തെലുങ്ക് സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും ഭരത് വേഷമിട്ടിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home