തെലങ്കാനയിൽ 1.38 കോടി രൂപയുടെ അസാധുവാക്കിയ നോട്ടുകളുമായി എട്ട് പേർ അറസ്റ്റിൽ

കാസിപ്പേട്ട്: തെലങ്കാനയിലെ കാസിപ്പേട്ടിൽ 1.38 കോടി രൂപ മുഖവില വരുന്ന അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുമായി എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പഴയ നോട്ടുകൾ കാണിച്ച് ആളുകളെ കബളിപ്പിച്ച് പകരം സാധുവായ പണം കൈപ്പറ്റാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്.
കാസിപ്പേട്ട് ക്രോസ്‌റോഡിന് സമീപം വാഹന പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്. പൊലീസ് സംഘം സംശയാസ്പദമായ കാർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് പഴയ നോട്ടുകൾ കണ്ടെത്തിയത്. പ്രതികളിൽ നിന്ന് 1,38,50,000 രൂപയുടെ അസാധുവാക്കിയ നോട്ടുകൾ, 6,000 രൂപയുടെ സാധുവായ കറൻസി, 10 മൊബൈൽ ഫോണുകൾ, ഒരു കാർ എന്നിവ പിടിച്ചെടുത്തു.
എട്ട് പേർക്കെതിരെയും കേസെടുത്ത് റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. 2016 ലെ നോട്ട് നിരോധനത്തിന് ശേഷം നിയമപരമായ പ്രാബല്യം നഷ്ടപ്പെട്ട പഴയ 500, 1000 രൂപ നോട്ടുകളാണ് പൊലീസ് പിടിച്ചെടുത്തത്.









0 comments