ad
Deshabhimani

print edition തെലങ്കാന കോൺഗ്രസിൽ
അടി മൂത്തു

congress scam
വെബ് ഡെസ്ക്

Published on Aug 30, 2026, 01:30 AM | 1 min read

ന്യൂഡൽഹി: നേതാക്കൾക്കിടയിലെ ഭിന്നത പരസ്യപ്രസ്‌താവനകളിലേക്ക്‌ നീങ്ങിയതോടെ തെലങ്കാന കോൺഗ്രസിൽ തമ്മിലടി രൂക്ഷം. മറ്റ്‌ പാർടികളിൽനിന്നുവന്ന നേതാക്കളോട്‌ മുതിർന്ന കോൺഗ്രസ്‌ നേതാക്കൾക്ക്‌ അഭിപ്രായവ്യത്യാസം വലുതാണ്‌. പത്തുവർഷത്തിന്‌ ശേഷമാണ്‌ സംസ്ഥാനത്ത്‌ 2023ൽ കോൺഗ്രസ്‌ അധികാരത്തിലെത്തിയത്. എന്നിട്ടും കാര്യമായ നേട്ടമില്ലെന്നും അടുത്തിടെ വന്നവർക്ക്‌ മുന്തിയ പരിഗണനയെന്നുമാണ്‌ ആക്ഷേപം.


സംസ്ഥാന സർക്കാരും കോൺഗ്രസ് നേതൃത്വവും തമ്മിൽ ഏകോപനമില്ലെന്ന പരാതിയും ഉയർന്നു. നേതാക്കൾ തമ്മിൽ വാദപ്രതിവാദം ര‍ൂക്ഷമായപ്പോൾ തെലങ്കാന പ്രദേശ്‌ കോൺഗ്രസ്‌ കമ്മിറ്റി നടപടിയുമായി രംഗത്തെത്തി. ഇത്‌ എല്ലാവർക്കും ബാധകമാക്കിയില്ലെന്നും പിന്നാക്കക്കാരായ നേതാക്കൾക്ക് മാത്രമായി നോട്ടീസ് അയക്കുന്നുവെന്നും വിമർശമുണ്ടായി.


മന്ത്രിമാർ, എംഎൽഎമാർ‍ എന്നിവരും രൂക്ഷമായ വാക്‌പോരിലാണ്‌. മന്ത്രി കൊണ്ട സുരേഖയുടെ മകൾ സുസ്‌മിത മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഡിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതും വിവാദമായി. പിന്നാക്കക്കാരെ രേവന്ത്‌ റെഡ്ഡി പരിഗണിക്കുന്നില്ലെന്ന്‌ സുസ്‌മിത പറഞ്ഞു. മന്ത്രി സുരേഖയ്‌ക്ക്‌ കോൺഗ്രസ്‌ കാരണം കാണിക്കൽ നോട്ടീസയച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home