ad
Deshabhimani

ബ്രിക്സ് ഉച്ചകോടി: ലോകാരോ​ഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഡൽഹിയിൽ

Dr Tedros Adhanom Ghebreyesus
വെബ് ഡെസ്ക്

Published on Sep 12, 2026, 11:23 AM | 1 min read

ന്യൂഡൽഹി : പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ലോകാരോ​ഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഡൽഹിയിലെത്തി. ലോകനേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ ആ​ഗോള ആരോ​ഗ്യ മേഖലയുമായി ബന്ധപ്പെട്ട നിർണായക ചർച്ചകളിൽ അദ്ദേഹം പങ്കെടുക്കും. എബോള പോലുള്ള രോ​ഗങ്ങളുടെ പ്രതിരോധം, ആരോഗ്യമേഖലയിലെ സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ബ്രിക്സ് അം​ഗരാജ്യങ്ങളുമായി അദ്ദേഹം ചർച്ചകൾ നടത്തും. ആരോഗ്യ സംബന്ധിയായ കാര്യങ്ങളിൽ ആഗോള സഹകരണത്തിന്റെ പ്രാധാന്യവും ചർച്ചയാകും.


ഡൽഹിയിലെ ഭാരത് മണ്ഡപമാണ് രണ്ട ദിവസത്തെ ബ്രിക്സ് ഉച്ചകോടിയുടെ പ്രധാന വേദി. ആ​ഗോളതലത്തിൽ പ്രതിസന്ധികൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഉച്ചകോടിക്ക് ഏറെ പ്രസക്തിയുണ്ട്. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ തുടരുന്ന കടന്നാക്രമണം, യുഎഇ ഉൾപ്പടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് നേരെയുള്ള ഇറാന്റെ പ്രത്യാക്രമണം, ഹോർമുസ് പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ അം​ഗരാജ്യങ്ങൾ ചർച്ച ചെയ്യും



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home