ad
Deshabhimani

സാങ്കേതിക തകരാർ; ഇൻഡിഗോ വിമാനം ഒരു മണിക്കൂർ വൈകി

indigo

photo credit: X

വെബ് ഡെസ്ക്

Published on Jun 23, 2025, 05:31 PM | 1 min read

ഇൻഡോർ: സാങ്കേതിക തകരാറിനെ തുടർന്ന്‌ ഇൻഡിഗോ വിമാനം ഒരു മണിക്കൂർ വൈകി. ഇൻഡോറിൽ നിന്ന് ഭുവനേശ്വറിലേക്ക് പോയതായിരുന്നു വിമാനം.



'6E 6332' എന്ന വിമാനം ടേക്ക് ഓഫിനായി റൺവേയിലേക്ക് പോകുമ്പോഴാണ്‌ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്‌. തുടർന്ന്‌ വിമാനം ഏപ്രണിലേക്ക് (വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നയിടം) കൊണ്ടുവന്നു. സാങ്കേതിക തകരാർ പരിഹരിച്ച ശേഷംവിമാനം വീണ്ടും പുറപ്പെട്ടു.


തിങ്കളാഴ്ച രാവിലെ 9 മണിക്കായിരുന്നു വിമാനം പുറപ്പെടേണ്ടത്‌. എന്നാൽ തകരാറുകൾ പരിഹരിച്ച ശേഷം രാവിലെ 10.16 നാണ്‌ പുറപ്പെട്ടത്‌. വിമാനത്തിൽ 140 പേർ ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home