അഞ്ച് വയസ്സുകാരനോട് അധ്യാപികയുടെ ക്രൂരത; പാന്റ്സില്‍ മൂത്രമൊഴിച്ചതിന് സ്വകാര്യഭാഗങ്ങൾ കത്തി ചൂടാക്കി പൊള്ളിച്ചു

വാരണാസി : വാരണാസിയിൽ അഞ്ച് വയസുകാരനോട് അധ്യാപികയുടെ ക്രൂരത. പാന്റ്സിനുള്ളിൽ അബദ്ധത്തിൽ മൂത്രമൊഴിച്ചതിന് കുട്ടിയുടെ സ്വകാര്യഭാഗങ്ങൾ കത്തി ചൂടാക്കി പൊള്ളിച്ചു.
ഉത്തർപ്രദേശിലെ സെറീൻ സോണി പ്ലേ സ്കൂളിൽ ജൂലൈ 24 നാണ് സംഭവം. ക്ലാസ് സമയത്ത് ശുചിമുറിയിൽ പോകാൻ അധ്യാപിക വിസമ്മതിച്ചതിനെ തുടർന്ന് കുട്ടി അബദ്ധത്തിൽ പാന്റ്സിനുള്ളിൽ മൂത്രമൊഴിക്കുകയായിരുന്നു. ഇതിൽ രോഷാകുലയായ അധ്യാപിക കുട്ടിയെ മറ്റൊരു മുറിയിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി. പിന്നാലെ ഗ്യാസ് സ്റ്റൗ ഓണാക്കി കത്തി ചൂടാക്കി കുട്ടിയെ പൊള്ളിക്കുകയായിരുന്നുവെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. സംഭവം ആരോടെങ്കിലും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. വീട്ടിൽ തിരിച്ചെത്തിയ കുട്ടി അമ്മയോട് കാര്യങ്ങൾ പറയുകയായിരുന്നു. കുട്ടിയുടെ അച്ഛനും അമ്മയും ക്ലാസ് ടീച്ചറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ മറുപടി നൽകിയില്ല. തുടർന്ന്, സ്കൂൾ പ്രിൻസിപ്പലിനോട് സംസാരിച്ചപ്പോൾ അവർ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ആരോപണമുണ്ട്.
പിന്നാലെ പിതാവ് പോലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കുടുംബത്തിന്‍റെ പാരതിയില്‍ അധ്യാപികയെ സ്കൂളില്‍ നിന്നും പിരിച്ചുവിട്ടു.









0 comments