ad
Deshabhimani

വിദ്യാർഥികൾക്ക് മദ്യം നൽകി, അധ്യാപകനെ പുറത്താക്കി

alcoholteacher
വെബ് ഡെസ്ക്

Published on Apr 19, 2025, 02:38 PM | 1 min read

കട്‌നി: മധ്യപ്രദേശിൽ വിദ്യാര്‍ഥികള്‍ക്ക് മദ്യം വിളമ്പിയ അധ്യാപകനെ പുറത്താക്കി. കട്‌നിയിലെ സർക്കാർ സ്കൂളിൽ ആണ് സംഭവം. അധ്യാപകൻ വിദ്യാർഥികൾക്ക് മദ്യം നൽകുന്നതും അവർ കുടിക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.


സംഭവം വിവാദമായതിനെ തുടർന്ന് അധ്യാപകനായ ലാല്‍ നവീന്‍ പ്രതാപ് സിങിനെ സസ്പെന്‍ഡ് ചെയ്തു. ബർവാര ബ്ലോക്കിന് കീഴിലുള്ള ഖിർഹാനി ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലെ അധ്യാപകനാണ് ലാൽ നവീൻ പ്രതാപ് സിങ്ങ്. വീഡിയോ വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് പൊതു ശ്രദ്ധയിൽ എത്തുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home