ജീവനക്കാരിയെ പീഡിപ്പിച്ച കേസ്: തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

പനാജി: ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് പത്ത് വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും. പ്രതി കുറ്റക്കാരനെന്ന് ഇന്ന കോടതി കണ്ടെത്തിയിരുന്നു. ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചാണ് തരുൺ കുറ്റക്കാരനെന്ന് വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകമമെന്നും കടതി ഉത്തരവിട്ടു.
2013ലായിരുന്നു കേസിന് ആസ്പദമായ സംഭവം. 2021ൽ ഗോവ വിചാരണ കോടതി തരുണിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ വിധി റദ്ദാക്കിക്കൊണ്ടാണ് ബോംബെ ഹൈക്കോടതി തരുണിനെ കുറ്റക്കാരനെന്ന് വിധിച്ചത്. തേജ്പാലിനോട് രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു.
2013 നവംബറിൽ തെഹൽക്ക മാസികയുടെ തിങ്ക്ഫെസ്റ്റ് പരിപാടിക്കിടെ ഗോവയിലെ ഒരു റിസോർട്ടിന്റെ ലിഫ്റ്റിൽ വച്ച് സ്ഥാപനത്തിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. ജസ്റ്റിസുമാരായ ഡോ. നീല ഗോഖലെ, അമിത് ജംസന്ദേക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് തരുൺ കുറ്റകക്കാരനെന്ന് കണ്ടെത്തിയത്.
ദിവസങ്ങളോളം നീണ്ടുനിന്ന വാദം കേൾക്കലുകൾക്ക് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. തനിക്ക് ഇപ്പോൾ 62 വയസായെന്നും തന്നെ കേസിൽ മനപ്പൂർവം കുടുക്കിയതാണെന്നും കരുണ കാണിക്കണമെന്നും തരുൺ കോടതിയോട് പറഞ്ഞു. വിധിന്യായത്തിന് പിന്നാലെ ഉത്തരവ് അടിയന്തരമായി ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തേജ്പാൽ സുപ്രീം കോടതിയെ സമീപിച്ചു.










0 comments