ad
Deshabhimani

കെഎസ്ആർടിസി വാട്‌സ്ആപ്പ് ടിക്കറ്റ് ബുക്കിങ് തുടങ്ങി; ചെയ്യേണ്ടത് ഇത്രമാത്രം

KSRTC WhatsApp.jpg
വെബ് ഡെസ്ക്

Published on Aug 06, 2026, 02:55 PM | 1 min read

തിരുവനന്തപുരം: കെഎസ്ആർടിസി വാട്‌സ്ആപ്പ് ബുക്കിങ് ആരംഭിച്ചു. 9447071021 എന്ന വാട്‌സ്ആപ്പ് നമ്പർ വഴി യാത്രക്കാർക്ക് ഇനി ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് എടുക്കാനുള്ള വാട്സാപ്പ് ടിക്കറ്റ് ബുക്കിങ്ങ് സംവിധാനം വ്യാഴാഴ്ച ​ഗതാ​ഗതമന്ത്രി സി പി ജോൺ ആണ് ഉദ്​ഘാടനം ചെയ്തത്.


നേരത്തെ ente ksrtc ആപ്പും മറ്റ് സ്വകാര്യ ആപ്പുകളുമാണ് ടിക്കറ്റ് ബുക്കിങിനായി യാത്രക്കാർ ആശ്രയിച്ചിരുന്നത്. ഇനി മുതൽ മറ്റ് ആപ്പുകളുടെ സഹായമില്ലാതെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവും. എ ഐ അധിഷ്ഠിത വാട്സാപ്പ് ടിക്കറ്റ് ബുക്കിങ്ങിൽ മലയാളം, ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകൾ ലഭിക്കും.


ടിക്കറ്റ് ബുക്കിങ്ങിന് ചെയ്യേണ്ടത് ഇത്രമാത്രം


ആദ്യം 9447071021 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ഒരു hi അയക്കുക


Screenshot from


തുടർന്ന് എവിടെ നിന്ന് എവിടെക്കാണ് യാത്ര ചെയ്യേണ്ടതെന്നും എത്ര യാത്രക്കാരുണ്ടെന്നും യാത്രാ തീയതിയും നൽകുക


Screenshot from 2026-08-06 14-39-50.png

അടുത്തതായി ബസുകളുടെ ലീറ്റ് വരും. അതിൽ നിന്നും ഏത് ബസ് വേണമെന്നും തെരഞ്ഞെടുക്കാം.


തുടർന്ന് ഏത് സീറ്റ് വേണമെന്നും തെരഞ്ഞെടുക്കുക


Screenshot from 2026-08-06 14-40-18.png

യാത്രക്കാരുടെ പേരും വയസും ലിം​ഗവും നൽകുക


കൊടുത്ത വിവരങ്ങൾ അടങ്ങിയ മെസേജ് വരും. അതിൽ confirm & pay കൊടുത്താൽ പണം അടയ്ക്കാനാവും


Screenshot from 2026-08-06 14-40-33.png


പണം അടയ്ക്കുന്നതിലൂടെ ഇ- ടിക്കറ്റ് വാട്സ്ആപ്പിൽ ലഭ്യമാകും.


Screenshot from 2026-08-06 14-41-11.png


ആസൂത്രണമില്ലാതെ വലിയ അവകാശവാദത്തോടെ നടപ്പാക്കിയ പ്രിയദർശിനി സൗജന്യയാത്ര ഉൾപ്പെടെയുള്ള പദ്ധതികളിലെ പ്രതിസന്ധികളിൽ നിന്ന് കരകയറാൻ കെഎസ്ആർടിസി പാടുപെടുകയാണ്. പദ്ധതി ആരംഭിച്ചതോടെ പ്രതിദിന ടിക്കറ്റ് വരുമാനത്തിലുണ്ടായ വലിയ ഇടിവ് കാരണം കെഎസ്ആർടിസിയിലെ സാമ്പത്തിക ബാധ്യത താങ്ങാവുന്നതിലും അപ്പുറമായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home