ad
Deshabhimani

തൃശൂരിൽ സ്വകാര്യബസ് വാഹനങ്ങളില്‍ ഇടിച്ച് അപകടം: ഒരു മരണം, പത്തോളം പേർക്ക് പരിക്ക്

Thrissur Bus Accident.jpg
വെബ് ഡെസ്ക്

Published on Aug 06, 2026, 03:22 PM | 1 min read

തൃശൂര്‍: പട്ടാമ്പി റോഡിൽ താഴത്തെ പെട്രോൾ പമ്പിനടുത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ച് അപകടത്തില്‍ ഒരാള്‍ മരിച്ചു. പത്തോളം പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സമീപത്തെ വീടിൻ്റെ മതിലിൽ ഇടിച്ചാണ് ബസ് നിന്നത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home