ad
Deshabhimani

തമിഴ്നാട്ടിൽ യുട്യൂബ് വീഡിയോ കണ്ട് പ്രസവം; രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

Pregnant Lady

പ്രതീകാത്മക ചിത്രം, എഐ നിര്‍മിതം

വെബ് ഡെസ്ക്

Published on Jun 29, 2026, 05:04 PM | 1 min read

തിരുപ്പൂർ: യുട്യൂബ് വീഡിയോ നോക്കി വീട്ടിൽ പ്രസവം നടത്താനുള്ള ശ്രമത്തിൽ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. ഊത്തുക്കുളിക്ക് സമീപമുള്ള തളവായ്പാളയം സ്വദേശി കാർത്തിക്കിന്റെ ഭാര്യ ശശികലയാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സ തേടുന്നതിന് പകരമാണ് യുട്യൂബിന്റെ സഹായത്തോടെ പ്രസവം നടത്താൻ ശ്രമം നടത്തിയത്. ദമ്പതികൾക്ക് നാലു വയസുള്ള ഒരു മകൾ കൂടിയുണ്ട്. ജൂൺ 24 ന് ശശികല വീട്ടിൽ വെച്ച് പെൺകുഞ്ഞിന് ജന്മം നൽകി.


എന്നാൽ പ്രസവത്തിന് പിന്നാലെ രക്തസ്രാവം ഉണ്ടായി. ഇത് നിലയ്ക്കാതെ വന്നതോ‌ടെ യുവതിയെ പെരുന്തുറൈയിലുള്ള ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ വെച്ച് മരണം സംഭവിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു. അന്വേഷണം നട‌ത്തി വരികയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home