ad
Deshabhimani

ഹെഡ്ഫോണുകൾ നിർബന്ധം; ഉച്ചത്തിലുള്ള പാട്ടുകൾക്ക് വിലക്ക്; ബസുകളിൽ പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സർക്കാർ

tamilnadu bus
വെബ് ഡെസ്ക്

Published on Jul 29, 2026, 11:20 AM | 1 min read

ചെന്നൈ: തമിഴ്‌നാട്ടിലെ ബസുകളിൽ യാത്രചെയ്യുന്നവർക്ക് പുതിയ മാർ​ഗനിർദേശങ്ങളുമായി തമിഴ്‌നാട് സർക്കാർ. തമിഴ്‌നാട്ടിലെ ബസുകളിൽ യാത്ര ചെയ്യുന്നവർ ഇനി മുതൽ മൊബൈൽ ഫോണിലോ മറ്റ് ഉപകരണങ്ങളിലോ ഉച്ചത്തിൽ പാട്ടുകൾ വെയ്ക്കാനോ വീഡിയോകൾ കാണാനോ പാടില്ലെന്ന് തമിഴ്‌നാട് സർക്കാർ സർക്കുലർ ഇറക്കിയതായാണ് റിപ്പോർട്ട്.


ബസ് യാത്രക്കാർ ഫോണിൽ പാട്ട് കേൾക്കുകയോ സിനിമ കാണുകയോ ചെയ്യുമ്പോൾ നിർബന്ധമായും ഇയർഫോണുകളോ ഹെഡ്‌ഫോണുകളോ ഉപയോഗിക്കണമെന്ന് പുതിയ സർക്കുലറിൽ പറയുന്നു. സ്പീക്കറുകൾ ഓൺ ചെയ്ത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ പാടില്ലെന്നും ഫോണുകളിൽ ഉച്ചത്തിൽ സൗണ്ട് വയ്ക്കരുതെന്നും നിർദേശത്തിലുണ്ട്. എല്ലാ ബസ് കോർപ്പറേഷനുകൾക്കും കീഴിലുള്ള ബസുകളിലും ഇത് നിർബന്ധമാണ്.


സഹയാത്രക്കാരുടെ സമാധാനപരമായ യാത്ര ഉറപ്പാക്കാനും ശബ്ദമലിനീകരണവും തർക്കങ്ങളും ഒഴിവാക്കാനുമാണ് ഗതാഗത വകുപ്പ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. സഹയാത്രക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധപുലർത്തണമെന്നും നിർദേശമുണ്ട്. ആരെങ്കിലും നിയമം ലംഘിച്ച് ഉച്ചത്തിൽ സ്പീക്കർ ഉപയോഗിച്ചാൽ അത് വിലക്കാൻ ബസ് കണ്ടക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


ബസ് കണ്ടക്ടർമാരുടെ നിർദേശം അനുസരിച്ചില്ലെങ്കിൽ യാത്രക്കാരെ ബസിൽ നിന്ന് ഇറക്കിവിടാൻ വരെ അധികൃതർക്ക് അധികാരമുണ്ടാകും. 'ഇയർഫോണുകൾ ധരിക്കുക, സ്പീക്കറുകൾ ഓഫ് ചെയ്യുക' എന്ന സന്ദേശവുമായാണ് തമിഴ്‌നാട് ഗതാഗത വകുപ്പ് ഈ പുതിയ നിയമം കർശനമാക്കിയിരിക്കുന്നത്.


ആദ്യഘട്ടത്തിൽ ചെന്നൈ മെട്രോയിലാണ് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. മെട്രോയിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുക, സ്പീക്കറിൽ സംസാരിക്കുക എന്നിവ ശ്രദ്ധയിഉച്ചത്തിൽ പാട്ടുകൾ വെയ്ക്കാനോ വീഡിയോകൾ കാണാനോ പാടില്ലെന്ന് തമിഴ്‌നാട് സർക്കാർ സർക്കുലർ ഇറക്കിയതായാണ് റിപ്പോർട്ട്.ൽപ്പെട്ടാൽ 2,500രൂപ പിഴയീടാക്കുമെന്നാണ് സിഎംആർഎൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ സർക്കാർ ബസുകളിലും പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home