print edition സ്വരൂപറാണി എന്ന പോരാളി

ഹൈദരാബാദ്
പോരാട്ടത്തിന് ആന്ധ്രയിൽ മറ്റൊരു പേരുണ്ടെങ്കിൽ അത് സ്വരൂപ റാണിയെന്നാകും. 1981ൽ ചെന്നൈയിൽ നടന്ന മഹിളാ അസോസിയേഷന്റെ ആദ്യ സമ്മേളനം മുതൽ ഹൈദരാബാദിൽ നടക്കുന്ന 14–ാം സമ്മേളനം വരെ സ്വരൂപറാണി മുടങ്ങാതെ പങ്കെടുത്തു. 49 വർഷത്തെ നീണ്ട പ്രവർത്തനം 71 –ാം വയസിലും തളർച്ചകളേതുമില്ലാതെ തുടരുന്നു.
പത്താം ക്ലാസ് കഴിഞ്ഞപ്പോൾ സ്വരൂപറാണിയെ വീട്ടുകാർ വിവാഹം കഴിച്ചയച്ചു. പാർടി പ്രവർത്തകരായ ഭർത്താവിന്റെ കുടുംബത്തിന്റെ പാതയിൽ അവരും രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. ജീവിതത്തിലും രാഷ്ട്രീയത്തിലും പോരാളിയായി തുടർന്നു.
കോവിഡ് കാലത്ത് രണ്ടുമാസം തുടർച്ചയായി വീടുകൾ കയറിയിറങ്ങി സേവനങ്ങൾ നടത്തി. വളന്റിയർമാരുടെ ജോലികൾ ഏറ്റെടുത്ത് സമ്മേളന നഗരിയിലും സജീവമാണ് ഇവർ.










0 comments