ad
Deshabhimani

print edition രാഷ്‌ട്രപതിയുടെ റഫറൻസ്‌: സുപ്രീംകോടതി തീർപ്പ്‌ ഇന്ന്‌

Supreme court.jpg
വെബ് ഡെസ്ക്

Published on Nov 20, 2025, 03:30 AM | 1 min read


ന്യൂഡൽഹി

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ രാഷ്‌ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്‌ട്രപതി ദ്രൗപദി മുർമ്മു നൽകിയ റഫറസിൽ സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ തീർപ്പ്‌ വ്യാഴാഴ്‌ച. ചീഫ്‌ ജസ്‌റ്റിസ്‌ ബി ആർ ഗവായ്‌യുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചായിരിക്കും രാഷ്‌ട്രപതിയുടെ ചോദ്യങ്ങൾക്ക്‌ മറുപടി നൽകുന്നതിൽ തീരുമാനമെടുക്കുക.


രാഷ്‌ട്രപതിയുടെ റഫറൻസ്‌ നിയമപരമായി നിലനിൽക്കുന്നതല്ലെന്നും തള്ളണമെന്നുമായിരുന്നു കേരളം അതിശക്തമായി വാദിച്ചത്‌. സമാനനിലപാടാണ്‌ തമിഴ്‌നാടും സ്വീകരിച്ചത്‌. സമയപരിധി നിശ്ചയിക്കാൻ രണ്ടംഗ ബെഞ്ചിന്‌ അധികാരമില്ലെന്നും വിശാല ബെഞ്ചിലേക്ക്‌ വിടണമെന്നും കേന്ദ്രസർക്കാർ വാദിച്ചെങ്കിലും പ്രസ്‌തുത വിധിയിൽ ഇടപെടില്ലെന്ന്‌ ഭരണഘടനാബെഞ്ച്‌ ആവർത്തിച്ച്‌ വ്യക്തമാക്കി.


പ്രതിപക്ഷ പാർടികൾ അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച്‌ ഭരണഘടനാ പ്രതിസന്ധി സൃഷ്‌ടിക്കാനുള്ള കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും രാഷ്‌ട്രീയ ഗൂഢാലോചനക്കേറ്റ പ്രഹരമായിരുന്നു രണ്ടംഗബെഞ്ചിന്റെ സുപ്രധാനവിധി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home