Deshabhimani

print edition പൊലീസ്‌ അതിക്രമം: 
ഹർജികൾ നാളെ കേൾക്കും

Police.jpg

ജൻപഥിലൂടെ ജന്തർമന്തറിലേക്ക് ഓടിക്കയറുന്ന എഐവെെഎഫ് ജനറൽ സെക്രട്ടറി സുഖ്ജീന്ദർ മഹേശ്വരിയെ പിടിക്കാനുള്ള പൊലീസുകാരന്റെ ശ്രമം

വെബ് ഡെസ്ക്

Published on Oct 14, 2026, 01:21 AM | 1 min read

ന്യൂഡൽഹി: ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭകർക്കെതിരെ പൊലീസും കേന്ദ്രസേനയും നടത്തിയ അതിക്രമംചോദ്യംചെയ്യുന്ന ഹർജികൾ സുപ്രീംകോടതി വ്യാഴാഴ്‌ച പരിഗണിക്കും. തെരഞ്ഞെടുപ്പ്‌ കമീഷനെതിരെയും എസ്‌ഐആർ നടപടി നിർത്തണമെന്നും ആവശ്യപ്പെട്ട്‌ ഇന്ത്യ കൂട്ടായ്‌മ നൽകിയ ഹർജിയും പരിഗണിക്കും.


ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌, ജസ്‌റ്റിസുമാരായ ജോയ്‌മാല്യ ബാഗ്‌ചി, വി മോഹന എന്നിവരുടെ ബെഞ്ച്‌ ചൊവ്വാഴ്‌ച ഹർജികൾ പരിഗണിക്കാൻ തീരുമാനിച്ചിരുന്നു. ജസ്‌റ്റിസ്‌ മോഹനയ്‌ക്ക്‌ പനി പിടിപെട്ടതോടെ കേസ്‌ മാറ്റി. വനിത മാധ്യമപ്രവർത്തകരെ മർദിച്ചതിൽ വ്യാഴാഴ്‌ച നേരിട്ടെത്തി ഡൽഹി പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥൻ വിശദീകരിക്കണമെന്ന്‌ കോടതി നിർദേശിച്ചു. ​


സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ ഹർജിയിൽ നൽകിയ ഉത്തരവിന്റെ ലംഘനമടക്കം ചൂണ്ടിക്കാട്ടിയാണ്‌ കോടതി അലക്ഷ്യ ഹർജികൾ. പിണറായി വിജയൻ ഉൾപ്പെടെ നാല്‌ മുൻ മുഖ്യമന്ത്രിമാരെ കസ്‌റ്റഡിയിലെടുത്തതിനെതിരെ മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമിയുടെ ഹർജി, കരുതൽ തടങ്കലിനും മർദനത്തിനുമെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം നൽകിയ ഹർജി, അഭിഭാഷകരെ അക്രമിച്ചതിനെതിരെ സുപ്രീംകോടതി ബാർ അസോസിയേഷനും അഡ്വക്കേറ്റ്‌സ്‌ ഓൺ റെക്കോർഡ്‌സും ലോയേഴ്‌സ് അസോസിയേഷൻ ഫോർ കോൺസ്റ്റിറ്റ്യൂഷനും നൽകിയ ഹർജി, മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണം ചൂണ്ടിക്കാട്ടി ഫ്രീ സ്‌പീച്ചിന്റെ ഹർജി എന്നിവയും കൂട്ടത്തിലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home