Deshabhimani

print edition ഗ്യാനേഷിനെതിരായ ഇന്ത്യ കൂട്ടായ്മയുടെ ഹർജി; എല്ലാം അറിയാം,
പരിശോധിക്കും

Supreme Court
വെബ് ഡെസ്ക്

Published on Oct 28, 2026, 06:55 AM | 1 min read

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെതിരെ നടപടി വേണമെന്നും എസ്‌ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്‌ ഇന്ത്യ കൂട്ടായ്‌മയും മറ്റുള്ളവരും നൽകിയ ഹർജി നവംബറിൽ സുപ്രീംകോടതി പരിഗണിക്കും.


എല്ലാം അറിയാമെന്നും പരിശോധിക്കുമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌, ജസ്‌റ്റിസുമാരായ ജോയ്‌മാല്യ ബാഗ്‌ചി, വി മോഹന എന്നിവരുടെ ബെഞ്ച്‌ പറഞ്ഞു. സഹകമീഷണർമാർ വിയോജിപ്പ്‌ രേഖപ്പെടുത്തിയതിന്റെ ഫയലുകളും മറ്റ്‌ രേഖകളും സംരക്ഷിക്കാൻ നിർദേശിക്കണമെന്ന്‌ പ്രതിപക്ഷത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക്‌ സിങ്‌വി ആവശ്യപ്പെട്ടെങ്കിലും ബെഞ്ച്‌ ഉത്തരവിട്ടില്ല.


പത്തുദിവസത്തിനുശേഷം കേസ്‌ ലിസ്‌റ്റ്‌ ചെയ്യാൻ നിർദേശിച്ചു. അതിനകം ഇടപെടൽ അപേക്ഷയടക്കമുള്ളവ സമർപ്പിക്കാം. കക്ഷികൾ സത്യവാങ്‌മൂലവും നൽകണം.


ഹർജിക്കാരുടെ വാദങ്ങൾ സത്യവാങ്‌മൂലത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ശരിവച്ചുവെന്ന്‌ മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമി പറഞ്ഞപ്പോൾ വാചോടാപം മാത്രമാണിതെന്ന്‌ കമീഷനുവേണ്ടി മനീന്ദർ സിങ്‌ വാദിച്ചു. തിങ്കൾ വൈകിട്ടാണ്‌ കമീഷൻ ഹ്രസ്വ സത്യവാങ്‌മൂലം നൽകിയത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home