ad
Deshabhimani

ടിവികെ എംഎൽഎയെ തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു; വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുത്ത് സീനിവാസ സേതുപതി

Seenivasa Sethupathi.jpg
വെബ് ഡെസ്ക്

Published on May 13, 2026, 12:34 PM | 1 min read

ന്യൂഡൽഹി: തമിഴ്‌നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിന് സുപ്രീംകോടതിയിൽ നിന്ന് നിർണ്ണായക വിജയം. ടിവികെ എംഎൽഎ സീനിവാസ സേതുപതിയെ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.


ഹൈക്കോടതി നടപടിയെ 'അത്യന്തം ക്രൂരമായത്' എന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്. വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് എംഎൽഎയെ തടയാനുള്ള നീക്കം ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.


ഇതോടെ ടിവികെയിലെ എല്ലാ എംഎൽഎമാർക്കും സഭയിലെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാനും സർക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്താനും വഴിതെളിഞ്ഞിരുന്നു. നിയമസഭയുടെ അധികാരപരിധിയിലുള്ള കാര്യങ്ങളിൽ കോടതി അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.


വിശ്വാസ വോട്ടെടുപ്പിൽ സീനിവാസനും പങ്കെടുക്കാനായത് വോട്ടെടുപ്പിൽ വിജയത്തിന്റെ മാറ്റ് കൂട്ടി. പ്രതിപക്ഷം നിയമപരമായ തടസ്സങ്ങൾ സൃഷ്ടിച്ച് സർക്കാരിനെ വീഴ്ത്താൻ ശ്രമിക്കുന്നതിനിടെയാണ് രാജ്യത്തെ പരമോന്നത കോടതിയിൽ നിന്ന് വിജയ് ക്യാമ്പിന് അനുകൂല വിധി വരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home