Deshabhimani

സെൻട്രൽ സെക്രട്ടറിയറ്റ്‌ ലൈബ്രറി ഇടിച്ചുനിരത്തല്‍

print edition ‘പുസ്തകങ്ങൾ വേണ്ടെങ്കിൽ മറ്റേതെങ്കിലും രാജ്യത്തിന്‌ കൈമാറൂ’; കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ കടുത്ത വിമർശം

Narendra Modi Supreme Court of India
avatar
സ്വന്തം ലേഖകൻ

Published on Nov 17, 2026, 02:43 AM | 1 min read

ന്യൂഡൽഹി: ഇടിച്ചുനിരത്താൻ പോകുന്ന ശാസ്‌ത്രിഭവനിൽ പ്രവർത്തിക്കുന്ന സെൻട്രൽ സെക്രട്ടറിയറ്റ്‌ ലൈബ്രറിയിലെ പുസ്‌തകങ്ങളോട്‌ കേന്ദ്രസർക്കാർ കാട്ടുന്ന അനാദരവിൽ കടുത്ത വിമർശവുമായി സുപ്രീംകോടതി. പുസ്‌തങ്ങളെ ബഹുമാനിക്കണമെന്നും നിങ്ങൾക്ക്‌ വേണ്ടെങ്കിൽ മറ്റേതെങ്കിലും രാജ്യത്തിന്‌ കൈമാറൂ എന്നും കോടതി പറഞ്ഞു.


ഇ‍ൗ മാസം 20 വരെ പുസ്‌തകങ്ങൾ എവിടേയ്‌ക്കും മാറ്റരുതെന്നും ജസ്റ്റിസുമാരായ സഞ്‌ജയ്‌ കുമാർ, സഞ്ജീവ്‌ സച്‌ദേവ എന്നിവരുടെ ബെഞ്ച്‌ ഉത്തരവിട്ടു.


സെൻട്രൽ വിസ്‌ത പദ്ധതിയുടെ ഭാഗമായി പൊളിച്ചുനീക്കുന്ന ശാസ്‌ത്രിഭവനിലെ പുസ്‌തകങ്ങൾ സൂക്ഷിക്കാൻ പുതുതായി നിർമിക്കുന്ന കർത്തവ്യഭവനിൽ വേണ്ടത്ര സ്ഥലമില്ലെന്ന മാധ്യമറിപ്പോർട്ടിൽ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. പുസ്‌തങ്ങൾ മാറ്റാൻ കേന്ദ്രം തിടുക്കം കാട്ടുകയാണെന്നും കർത്തവ്യഭവനിൽ പുസ്‌തകങ്ങൾക്ക്‌ എത്ര സ്ഥലം നൽകുമെന്നതിൽ കേന്ദ്രം വ്യക്തത വരുത്തണമെന്നും അമിക്കസ്‌ ക്യൂറി ഹരിപ്രിയ പത്മനാഭൻ ആവശ്യപ്പെട്ടു.


നൂറ്റാണ്ടുകൾ പഴക്കമുള്ളതുൾപ്പെടെ 8.5 ലക്ഷം പുസ്‌തകങ്ങളാണ്‌ സെൻട്രൽ സെക്രട്ടറിയറ്റ്‌ ലൈബ്രറിയിലുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home