Deshabhimani

റിലയൻസ് ഫൗണ്ടേഷന് കീഴിലുള്ള സ്വകാര്യ മൃഗശാല

വൻതാരയിലെ ചട്ടലംഘനം : 
എസ്‌ഐടി രൂപീകരിച്ച്‌ സുപ്രീംകോടതി

supreme court SIT for vantara
വെബ് ഡെസ്ക്

Published on Aug 27, 2025, 03:06 AM | 1 min read


ന്യൂഡൽഹി

ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് ഫൗണ്ടേഷൻ നടത്തുന്ന സ്വകാര്യ മൃഗശാല വൻതാരയിലെ ചട്ടലംഘനങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷക സംഘത്തിന്‌ സുപ്രീംകോടതി രൂപംനൽകി. സുപ്രീംകോടതി മുൻ ജഡ്‌ജി ജെ ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ ഉത്തരാഖണ്ഡ് മുൻ ചീഫ്‌ ജസ്റ്റിസ്‌ രാഘവേന്ദ്ര ചൗഹാൻ, മുംബൈ മുൻ പൊലീസ് കമീഷണർ ഹേമന്ത് നഗ്രാലെ, കസ്റ്റംസ്‌ മുൻ അഡിഷണൽ കമീഷണർ അനീഷ് ഗുപ്ത എന്നിവരാണ്‌ അംഗങ്ങൾ. വൻതാര (ഗ്രീൻസ് സുവോളജിക്കൽ റെസ്‍ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ)യിൽ ഗുരുതര ചട്ടലംഘനം നടക്കുന്നവെന്ന് കാട്ടി അഭിഭാഷകൻ സി ആർ ജയസുകിൻ നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ്‌ ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, പ്രസന്ന ബി വരാലെ എന്നിവരുടെ നടപടി.


കള്ളപ്പണം വെളുപ്പിക്കൽ, വിദേശത്തുനിന്നും സ്വദേശത്തുനിന്നും മൃഗങ്ങളെ വാങ്ങിയ ഇടപാട്‌, വന്യജീവി സംരക്ഷണ നിയമ ലംഘനം, വംശനാശ ഭീഷണി നേരിടുന്നവയുടെ ഇടപാടിൽ ചട്ടലംഘനം, ജൈവ വൈവിധ്യ മേഖലയുടെ ദുരുപയോഗം തുടങ്ങിയവയുണ്ടായോ എന്ന് എസ്‌ഐടി അന്വേഷിക്കും. ഗുജറാത്ത്‌ സർക്കാർ, കേന്ദ്രപരിസ്ഥിതി മന്ത്രാലയം, മൃഗശാല അതോറിറ്റി തുടങ്ങിയവ എസ്‌ഐടിയുമായി സഹകരിക്കണം. മൃഗങ്ങളെ എത്തിച്ചതിലും പരിപാലിക്കുന്നതിലും ഗുരുതര ചട്ടലംഘനമുണ്ടായെന്ന്‌ വ്യാപക ആരോപണമുണ്ടെങ്കിലും കേന്ദ്രസർക്കാർ അവഗണിക്കുകയാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌ "വൻതാര' ഉദ്‌ഘാടനം ചെയ്‌തത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home