print edition ഹിജാബ് വിലക്കിയ വിധി കീഴ്‌വഴക്കമല്ലെന്ന് സുപ്രീംകോടതി


സ്വന്തം ലേഖകൻ
Published on Nov 27, 2026, 01:15 AM | 1 min read
ന്യൂഡൽഹി : സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ സ്‌കൂൾ വിദ്യാർഥിനിക്ക് അനുമതി നിഷേധിച്ച അലഹബാദ് ഹൈക്കോടതിയുടെ ആഗസ്‌തിലെ വിധി കീഴ്‌വഴക്കമായി കാണരുതെന്ന് സുപ്രീംകോടതി. വിധി ചോദ്യം ചെയ്‌ത് നൽകിയ അപ്പീലിൽ യുപി സർക്കാരിന് നോട്ടീസ് അയക്കവയാണ് ജസ്‌റ്റിസ് അരവിന്ദ് കുമാർ, വിപുൽ എം പഞ്ചോളി എന്നിവരുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
കർണാടക ഹൈക്കോടതിയുടെ ഹിജാബ് നിരോധന വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകൾക്കൊപ്പം ഇതും കൂട്ടിച്ചേറത്തു. ഹിജാബ് അനിവാര്യമായ മതാചാരമാണെന്ന് സ്ഥാപിക്കുന്ന തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസുമാരായ ജെ ജെ മുനീർ, ഇന്ദ്രജിത് ശുക്ല എന്നിവരുടെ ബെഞ്ച് വിദ്യാർഥിനിയുടെ ഹർജി തള്ളിയത്. പ്രയാഗ്‌രാജിലെ സിബിഎസ്‌ഇ വിദ്യാർഥിനിയാണ് ഹർജിക്കാരി. വിധി ഏകപക്ഷീയമാണെന്നും മതാവകാശങ്ങളുടെ ലംഘനമാണെന്നും കാട്ടി മുസ്ലിം വിമൺ സ്‌റ്റഡി സർക്കിളാണ് അപ്പീൽ നൽകിയിരിക്കുന്നത്.








0 comments