Deshabhimani

ബാരിക്കേഡുകൾ ഉടന്‍ മാറ്റണം, പൊതുസഞ്ചാരം പൂർണമായും തടയരുതെന്ന് സുപ്രീം കോടതി

sc
വെബ് ഡെസ്ക്

Published on Oct 11, 2026, 02:02 PM | 1 min read

ന്യൂഡൽഹി : ഡൽഹിയിൽ നടക്കുന്ന നരവേട്ടയിൽ പൊതുസഞ്ചാരം പൂർണമായും തടയരുതെന്ന സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും മാനിക്കാതെ കേന്ദ്ര സേന. അത്യാവശ്യമെങ്കിൽ മാത്രം ബാരിക്കേഡുകൾ നിലനിർത്താമെന്നും അല്ലാത്തവ ഉടൻ നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചു.


പൂർണമായി സ്തംഭിപ്പിക്കാനാകില്ലെന്ന ഉത്തരവ് ലംഘിച്ചതിലുള്ള കോടതിയലക്ഷ്യ ഹർജി പരി​ഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. ആവശ്യമില്ലാത്ത ബാരിക്കേഡുകൾ ഒഴിവാക്കണമെന്ന് ഇന്ന് ചേർന്ന പ്രത്യേക സിറ്റിങ്ങിൽ കോടതി പറഞ്ഞു. സാധാരണക്കാരുടെ യാത്രാസ്വാതന്ത്ര്യം ഇല്ലാതാക്കി കൊണ്ടാണ് നിലവിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ജസ്റ്റിസ് ജോയ്മല്യ ബാ​ഗ്ചി, വി മോഹന തുടങ്ങിയവരടങ്ങിയ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്.


സുപ്രീംകോടതി പരിസരത്ത് 163 പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതിയിലേക്കോ മറ്റ് കോടതികളിലേക്കോ ഉള്ള പ്രവേശനത്തിനോ തടസങ്ങളുണ്ടാകാൻ പാടില്ല. ഇവയുണ്ടാകാതിരിക്കാൻ നിയന്ത്രണങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് അധികാരികൾക്ക് നിർദേശം നൽകി.


ജനങ്ങളുടെ സ്വതന്ത്രമായ സഞ്ചാരം സാധാരണ നിലയിലാക്കണമെന്നും കോടതി പറഞ്ഞു. ശനിയാഴ്ച നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി മെട്രോ, ട്രെയിൻ ഗതാഗതം പൂർണമായി തടയരുതെന്ന മുൻ ഉത്തരവ് ലംഘിച്ചതിലും കോടതി അതൃപ്തി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home