നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം; 35 ലധികം വീടുകൾ ഒലിച്ചുപോയി

കാഠ്മണ്ഡു : നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം. നേപ്പാളിലെ ഗോർഖ ജില്ലയില്‍ ഞായറാഴ്ചയുണ്ടായ പ്രളയത്തിൽ 35 ലധികം വീടുകൾ ഒലിച്ചുപോയി. ഗോർഖ ജില്ലയിലെ ചുംനുബ്രി ഗ്രാമത്തിലാണ് പ്രളയമുണ്ടായത്.
നിരവധി പാലങ്ങൾ ഒലിച്ചുപോവുകയും ജലവൈദ്യുത പദ്ധതിക്ക് കേടുപാടുകളുണ്ടായതായും റിപ്പോർട്ടുകളുണ്ട്. നിരവധി പേരുടെ ജീവനെടുത്ത ആഗസ്തിലെ പ്രളയത്തിന് പിന്നാലെയാണ് വീണ്ടുമൊരു മിന്നൽ പ്രളയമുണ്ടായിരിക്കുന്നത്. ത്രിശൂലി നദിയുടെ കൈവഴിയായ ബുധി ഗന്ധകി നദിയിൽ ജലനിരപ്പ് ഉയർന്നതാണ് ഗ്രാമത്തിൽ വെള്ളപ്പൊക്കമുണ്ടാകാൻ കാരണമായത്.
പ്രളയത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. നദി ചാരനിറത്തിലാകുന്നതും മണ്ണും കല്ലുകളും ഒഴുകിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.








0 comments