ad
Deshabhimani

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം: സുപ്രധാന ഹർജികളിൽ വാദം കേൾക്കുന്നത് നീട്ടാനാവില്ലെന്ന് സുപ്രീംകോടതി

Supreme Court.jpg
വെബ് ഡെസ്ക്

Published on May 06, 2026, 04:28 PM | 1 min read

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട നിർണ്ണായക ഹർജികൾ പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ അതീവ പ്രാധാന്യമുള്ള വിഷയമാണിതെന്ന് നിരീക്ഷിച്ച കോടതി, നിശ്ചയിച്ച പ്രകാരം തന്നെ വാദം കേൾക്കുമെന്ന് വ്യക്തമാക്കി.


ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന സമിതിയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.


ഈ നിയമപ്രകാരം കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നിയമനം നടത്തുന്നുവെന്നാണ് ഹർജിക്കാരുടെ ആരോപണം. കേസ് മാറ്റിവെക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം തള്ളിയ കോടതി, ഭരണഘടനാപരമായ സുപ്രധാന ചോദ്യങ്ങൾ ഈ വിഷയത്തിൽ നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.


ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ സമിതി രൂപീകരിച്ചത് സുപ്രീംകോടതിയുടെ മുൻ ഉത്തരവിന് വിരുദ്ധമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. ഹർജികളിൽ വിശദമായ വാദം കേൾക്കുന്നതിനായി കോടതി പ്രത്യേക തീയതി നിശ്ചയിച്ചു.


വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഈ കേസിൽ സുപ്രീംകോടതി കൈക്കൊള്ളുന്ന തീരുമാനം കേന്ദ്ര സർക്കാരിന് നിർണ്ണായകമാകും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home