39 വർഷത്തിന് ശേഷം പ്രതിക്ക് ശിക്ഷ: പെൺകുട്ടിക്കുണ്ടായ ബുദ്ധിമുട്ട് ഓർമിപ്പിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: നീണ്ട 39 വർഷത്തിനൊടുവിൽ പീഡന കേസിൽ പ്രതിയെ ശിക്ഷിച്ച് സുപ്രീംകോടതി. കേസിൽ വിധി വരാൻ ഇത്രമാത്രം സമയമെടുത്തതിന് പെൺകുട്ടിയോടും കുടുംബത്തോടും സുപ്രീംകോടതി അനുകമ്പ പ്രകടിപ്പിച്ചു.
വലിയ വിഷമകരം തന്നെ. മൂന്നര പതിറ്റാണ്ട് കാലം കേസ് നീണ്ടുപോയത് തികച്ചും സങ്കടകരമാണ്. ജസ്റ്റിസ് നാഥ്, ജസ്റ്റിസ് സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 2013 ൽ, പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള രാജസ്ഥാൻ കോടതി വിധി തള്ളിക്കൊണ്ട് ജഡ്ജിമാർ വ്യക്തമാക്കി.
21-ാം വയസിൽ 1986 ലാണ് യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്. തൊട്ടടുത്ത വർഷം തന്നെ പ്രതിയെ ഏഴ് വർഷം തടവിന് വിചാരണകോടതി ശിക്ഷിച്ചെങ്കിലും പിന്നീട് വെറുതെ വിടുകയായിരുന്നു. പെൺകുട്ടിയിൽ നിന്ന് പോലും ശക്തമായ തെളിവ് ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് കേസ് തള്ളുകയായിരുന്നു.
"കുട്ടി സാക്ഷി (ഇര), തനിക്കെതിരായ കുറ്റകൃത്യത്തെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടില്ല എന്നത് ശരിയാണ്. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, 'വി' (ഇര) നിശബ്ദയായിരുന്നുവെന്നും കൂടുതൽ ചോദിച്ചപ്പോൾ നിശബ്ദ കണ്ണുനീർ മാത്രമാണ് പൊഴിച്ചതെന്നും വിചാരണ ജഡ്ജി രേഖപ്പെടുത്തുന്നു," ബെഞ്ച് പറഞ്ഞു.
അതേസമയം 'പെൺകുട്ടി മിണ്ടാഞ്ഞതല്ല പ്രതിക്കനുകൂലമായത് . അത് ട്രോമയിൽ നിന്നുണ്ടായതാകാം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും പ്രായപൂർത്തിയായ അതിജീവിതയുടേയും മാനസീകാവസ്ഥ തമ്മിൽ വ്യത്യാസമുണ്ട്. - ജഡ്ജിമാർ പറഞ്ഞു.
ചെറു പ്രായത്തിൽ പീഡനമെന്ന ഭീകരമായ അവസ്ഥ അവരിൽ അടിച്ചേൽപ്പിച്ചുവെന്നതാണ് മാനസീക നിലയ്ക്ക് പ്രശ്നം സൃഷ്ടിച്ചത് . ജഡ്ജിമാർ വ്യക്തമാക്കി. എന്നാൽ ഇത് അടിസ്ഥാനമാക്കി പ്രതിയെ ജയിലിൽ അടയ്ക്കാൻ കഴിയില്ല
കീഴ്ക്കോടതികളെ നേരിട്ട് വിമർശിക്കുന്നതിന് പകരം അവർ ലഭ്യമാക്കുന്ന തെളിവുകൾ സൂക്ഷമമായി പരിശോധിക്കണമെന്ന് സുപ്രീംകോടതി ഹെെക്കോടതിയെ ഓർമിപ്പിച്ചു. കോടതി വിധിയിലുടനീളം ഹെെക്കോടതി പെൺകുട്ടിയുടെ പേര് വിളിച്ചുപറഞ്ഞതും കോടതിയെ അത്ഭുതപ്പെടുത്തി.
നാലാഴ്ചക്കുള്ളിൽ കീഴടങ്ങി വിചാരണ കോടതി നൽകിയ ശിക്ഷയായ ആറ് വർഷം അനുഭവിക്കാനും സുപ്രീംകോടതി ശിക്ഷിച്ചു.









0 comments