കേസ് നടത്താൻ യുപി സർക്കാർ അനുമതി നൽകിയില്ല
വി ഡി സവർക്കറെക്കുറിച്ചുള്ള പരാമർശം: രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസ് സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ഹിന്ദുത്വ തീവ്രവാദി വി ഡി സവർക്കർക്കർക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത ക്രമിനൽ കേസ് സുപ്രീം കോടതി തള്ളി. പ്രോസിക്യൂഷനുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
2022-ൽ മഹാരാഷ്ട്രയിൽ രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ യാത്ര'യ്ക്കിടെയാണ് കേസിന് ആസ്പദമായ സംഭവം. പ്രസംഗത്തിനിടെ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് പരാതിക്കാർ ഉപയോഗിച്ചത്. ലഖ്‌നൗ നിവാസിയായ നൃപേന്ദ്ര പാണ്ഡെയാണ് പരാതി നൽകിയത്.
ക്രിമിനൽ നടപടിക്രമ നിയമത്തിലെ സെക്ഷൻ 196 പ്രകാരം ഇത്തരം കേസുകൾ കോടതി പരിഗണിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. ഉത്തർപ്രദേശ് സർക്കാർ പ്രതികരണമറിയിക്കാത്തതിനാൽ കോടതി കേസ് തള്ളുകയായിരുന്നു.









0 comments