ചോരയൊലിപ്പിച്ച് സമരക്കാർ; സുപ്രീംകോടതി വിധിക്ക് പുല്ലുവില

ന്യൂഡൽഹി: ഡൽഹി സമരത്തിനെത്തിയ പ്രതിഷേധക്കാരോടുള്ള ആക്രമണം തുടർന്ന് കേന്ദ്രസേന. ബാരിക്കേഡുകൾ നീക്കണമെന്നും ഇന്റർനെറ്റ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ പുനഃസ്ഥാപിക്കണമെന്നുമുള്ള സുപ്രീംകോടതി വിധിക്ക് പുല്ലുവില നൽകിക്കൊണ്ടാണ് കേന്ദ്രത്തിന്റെ നടപടി.
പൂർണമായി സ്തംഭിപ്പിക്കാനാകില്ലെന്ന ഉത്തരവ് ലംഘിച്ചതിലുള്ള കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. ആവശ്യമില്ലാത്ത ബാരിക്കേഡുകൾ ഒഴിവാക്കണമെന്ന് ഇന്ന് ചേർന്ന പ്രത്യേക സിറ്റിങ്ങിൽ കോടതി പറഞ്ഞു.
സാധാരണക്കാരുടെ യാത്രാസ്വാതന്ത്ര്യം ഇല്ലാതാക്കി കൊണ്ടാണ് നിലവിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുന്നത്. സുപ്രീംകോടതിയിലേക്കോ മറ്റ് കോടതികളിലേക്കോ ഉള്ള പ്രവേശനത്തിനോ തടസങ്ങളുണ്ടാകാൻ പാടില്ല. ഇവയുണ്ടാകാതിരിക്കാൻ നിയന്ത്രണങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് അധികാരികൾക്ക് നിർദേശം നൽകി.
ജനങ്ങളുടെ സ്വതന്ത്രമായ സഞ്ചാരം സാധാരണ നിലയിലാക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ ഇതിനെല്ലാം വിരുദ്ധമാണ് കേന്ദ്രത്തിന്റെ ഇന്നത്തെയും ആക്രമണങ്ങൾ. സമരക്കാർക്ക് നേരെ ക്രൂരമായ ആക്രമണമാണ് ഇപ്പോഴും കേന്ദ്രസേന അഴിച്ചുവിടുന്നത്.
പലരെയും പൊലീസ് വാഹനങ്ങൾക്കുള്ളിലിട്ട് ക്രൂരമായി മർദിച്ചവശരാക്കിയ ശേഷം വഴിയിൽ ഉപേക്ഷിക്കുകയാണ്. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് ആദർശ് എം സജിയെ ചോരപൊടിയും വരെ പൊലീസ് മർദിച്ചു. ആദർശിനെയും ജെയ്ക്ക് സി തോമസിനെയും റോഡിലൂടെ വലിച്ചിഴച്ചു.
വനിതാ പ്രവർത്തകരെയുൾപ്പടെ പൊലീസ് വാനിലിട്ട് മർദിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരത്തിനെത്തുന്ന എല്ലാവരെയും ആക്രമിക്കുക എന്ന ഉദ്ദേശത്തോടെ കൂടുതൽ സേനയെ വിന്യസിച്ചിരിക്കുകയാണ് കേന്ദ്രം.








0 comments