Deshabhimani

റഷ്യയുമായുള്ള എണ്ണകരാറുമായി ട്രംപ്

ഉക്രെയ്നിൽ പുതിയ പ്രസിഡന്റ് വരേണ്ട സമയമായെന്ന് ട്രംപ്: റഷ്യയുമായുള്ള എണ്ണ കരാറിന് പിന്നാലെ തര്‍ക്കം മുറുകുന്നു

trump zelensky
വെബ് ഡെസ്ക്

Published on Oct 11, 2026, 05:01 PM | 2 min read

വാഷിങ്ടൺ: റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന് പിന്നാലെ യുഎസ് ഉക്രെയ്ൻ ബന്ധത്തിൽ വിള്ളൽ. റഷ്യയിൽ നിന്നും ഡീസൽ വാങ്ങിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചയുടൻ കടുത്ത പ്രതികരണവുമായി ഉക്രയ്ൻ പ്രസിഡന്റ് വ്ലാദിമിര്‍ സെലൻസ്കി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ഭീഷണി സ്വരത്തിലാണ് ഇന്ന് ഡ‍ൊണൾഡ് ട്രംപിന്റെ മറുപടി.


ഉക്രെയിനിൽ പുതിയൊരു പ്രസിഡന്റ് അധികാരത്തിൽ വരേണ്ട സമയമായി എന്നാണ് ട്രംപ് ഭീഷണി സ്വരത്തിൽ പ്രതികരിച്ചത്. ടെന്നസിയിലേക്കുള്ള യാത്രക്കിടെ ആയിരുന്നു വാക്കുകൾ. അമേരിക്കയിൽ കടുത്ത ഡീസൽ ക്ഷാമം നേരിടുന്നതിന് കാരണം സെലൻസ്കിയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.


“ഒരു ധാരണയിലെത്താൻ കഴിയുന്ന ഒരു പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ ഞാൻ നിർദ്ദേശിക്കുന്നു. കാരണം സെലെൻസ്കിക്ക് റഷ്യയുമായി സമാധാനത്തിനുള്ള കരാറുകളിൽ എത്താൻ നിരവധി അവസരമുണ്ടായിട്ടും അദ്ദേഹം അത് ചെയ്തില്ല,” എന്നായിരുന്നു വാക്കുകൾ. ലോകമെമ്പാടും പ്രശ്നങ്ങൾ സൃഷ്ടിക്കാനും അമേരിക്കൻ കർഷകരെയും റാഞ്ചർമാരെയും ബുദ്ധിമുട്ടിക്കാനുമാണ് സെലെൻസ്കി ശ്രമിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.


ഉക്രയ്നെതിരെ

ഉടനീളം കുറ്റപ്പെടുത്തൽ


ഉക്രെയ്ൻ റഷ്യ യുദ്ധം തുടങ്ങിയ സമയത്ത് താനായിരുന്നു യു എസ് പ്രസിഡന്റ് എങ്കിൽ അത് സംഭവിക്കില്ലായിരുന്നു. അപാകതകളും അപ്രാപ്തിയും കാരണമാണ് യുദ്ധമുണ്ടായത് എന്നും പറഞ്ഞു. ഉക്രെയ്ന് അവരുടെ ഭൂപ്രദേശത്തിന്റെ 30 ശതമാനം നഷ്ടപ്പെട്ടെന്നും ഇരു ഭാഗത്തും വൻ നഷ്ടം സംഭവിച്ചു എന്നും പറഞ്ഞു. യുദ്ധത്തിന്റെ ഫലമായി വലിയ ആൾനാശം ഉണ്ടാക്കിയതായും സെലൻസ്കിയെ കുറ്റപ്പെടുത്തി.


എണ്ണ കരാര്‍ ഒപ്പിട്ടപ്പോൾ തന്നെ റഷ്യയുടെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ നിർത്താൻ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇത് ഉക്രെയ്ൻ പരസ്യമായി തള്ളി.


കരാർ പ്രകാരം, റഷ്യ ഉടൻ തന്നെ 3 ലക്ഷം ടൺ ഡീസലും, നവംബറിൽ 5 ലക്ഷം ടണ്ണും അതിനുശേഷം 10 ലക്ഷം ടണ്ണും യു.എസിന് നൽകും. തുടർന്ന് കുറഞ്ഞ സമയത്തിനുള്ളിൽ 30 ലക്ഷം ടൺ കൂടി ലഭ്യമാക്കുമെന്നും ട്രംപ് അറിയിച്ചു. ഈ കരാറിനെതിരെ യു.എസിന്റെ യൂറോപ്യൻ സഖ്യകക്ഷികളും ഉക്രെയ്നും കടുത്ത അമർഷം രേഖപ്പെടുത്തി.



തിരിച്ചടിച്ച് റഷ്യ

രോഷത്തോടെ ഉക്രെയ്ൻ


ട്രംപും റഷ്യയും തമ്മിലുള്ള കരാറിന് പിന്നാലെ ഉക്രെയ്നിലെ സാപോറീഷ്യ മേഖലയിൽ റഷ്യ നടത്തിയ കനത്ത ബോംബാക്രമണത്തിൽ മൂന്ന് കുട്ടികളുൾപ്പെടെ 20 ഓളം പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. ഇത് അമേരിക്കയ്ക്കുള്ള നന്ദി സൂചകമായ ആക്രമണമാണ് എന്നാണ് സെലൻസ്കി പ്രതികരിച്ചത്.


ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് എന്നിവരുമായി സെലൻസ്കി കൂടികാഴ്ച നടത്തി. യു എസിന്റെ പുതിയ നീക്കത്തിൽ യൂറോപ്യൻ യൂണിയനിൽ നിന്നും കൂടുതൽ സഖ്യകക്ഷി സംരക്ഷണം തേടുകയാണ്.


അമേരിക്കയ്ക്ക് എതിരെ

ജനകീയ പ്രതിഷേധം


റഷ്യയുമായി എണ്ണ കരാര്‍ ഒപ്പിടുകയും ഇതിന് പിന്നാലെ ഉക്രയ്ൻ യുദ്ധത്തെ തള്ളിപ്പറയുകയും ചെയ്തതോടെ ഉക്രെയ്നകത്ത് അമേരിക്കയ്ക്കും പ്രസിഡന്റ് ട്രംപിനും എതിരെ വലിയ ജനകീയ പ്രതിഷേധവും ഉയര്‍ന്നു. കീവിലെ ഇൻഡിപെൻഡൻസ് സ്ക്വയറിൽ വലിയ ജനക്കൂട്ടം തടിച്ചു കൂടി. ട്രംപ് തന്റെ യഥാർത്ഥ മുഖം വ്യക്തമാക്കിയെന്നും അമേരിക്കയിലെ തിരഞ്ഞെടുപ്പും ഇന്ധന കച്ചവടവും മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ജനങ്ങൾ വിളിച്ചുപറഞ്ഞു.


Related News

യു.എസിന്റെ ഈ നീക്കത്തിൽ സ്വീഡൻ, ജർമ്മനി തുടങ്ങിയ പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾ നിരാശ പ്രകടിപ്പിച്ചു. റഷ്യൻ സൈന്യത്തിനെതിരെ ശക്തമായ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് തുടരുമെന്ന് ജർമ്മനി വ്യക്തമാക്കി. തിങ്കളാഴ്ച റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിക്കുമെന്ന് സ്വീഡനും അറിയിച്ചു. സ്വന്തം രാജ്യത്ത് ഇന്ധനക്ഷാമം നേരിടുകയും ഉക്രെയ്ൻ ആക്രമണങ്ങളിൽ പകുതിയോളം ശുദ്ധീകരണ ശാലകൾ തകരുകയും ചെയ്ത റഷ്യയ്ക്ക് എങ്ങനെ ഇത്രയധികം ഡീസൽ കയറ്റുമതി ചെയ്യാൻ കഴിയുമെന്ന് പോളിഷ് വിദേശകാര്യ മന്ത്രി റഡോസ്ലാവ് സികോർസ്കി സംശയം പ്രകടിപ്പിച്ചു.


ഉക്രെയിനെ മറയാക്കിയ

എണ്ണ കരാര്‍


സമാധാന ചർച്ചകൾക്കായി ട്രംപിന്റെ പ്രതിനിധികൾ ഫ്ലോറിഡയിൽ ഉക്രെയ്ൻ സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ഉപയോഗപ്പെടുത്തിയാണ് എണ്ണ ചര്‍ച്ച ഇടയിൽ നടത്തിയത്. ചര്‍ച്ച കഴിഞ്ഞ ഉടനെയാണ് റഷ്യയുമായുള്ള കരാർ പ്രഖ്യാപനം വന്നത്. ഇതോടെ തങ്ങളെ ഒരു മറയായി മാത്രമാണ് യുഎസ് ഉപയോഗിക്കുന്നതെന്ന് സെലെൻസ്കി കുറ്റപ്പെടുത്തി. മാത്രമല്ല സമാധാന ചര്‍ച്ച ഉപേക്ഷിച്ച് ഉക്രെയ്ൻ സംഘം തിടുക്കപ്പെട്ട് സ്വന്തം രാജ്യത്തേക്ക് മടങ്ങുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home