ad
Deshabhimani

വസ്തുതകൾ പഠിക്കണം, ഗൃഹപാഠം വേണം; ഗൗരവമുള്ള പൊതുതാൽപ്പര്യ ഹർജികളെ സ്വാഗതം ചെയ്ത് സുപ്രീംകോടതി

Supreme Court.jpg
വെബ് ഡെസ്ക്

Published on Apr 10, 2026, 01:55 PM | 1 min read

ന്യൂഡൽഹി: വ്യക്തമായ പഠനത്തിന്റെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ സമർപ്പിക്കുന്ന പൊതുതാൽപ്പര്യ ഹർജികൾ എപ്പോഴും പ്രോത്സാഹിപ്പിക്കപ്പെടുമെന്ന് സുപ്രീംകോടതി. നീതിന്യായ വ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്ന പ്രവണതയ്ക്കെതിരെ മുന്നറിയിപ്പ് നൽകിയ കോടതി, ഗൃഹപാഠം നടത്തി സമർപ്പിക്കുന്ന ഹർജികൾക്ക് മാത്രമേ പരിഗണന ലഭിക്കൂ എന്ന് വ്യക്തമാക്കി.


ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം. പൊതുതാത്പര്യ ഹർജികൾ വ്യക്തിപരമായ താൽപ്പര്യങ്ങൾക്കോ പ്രശസ്തിക്കോ വേണ്ടി ഉപയോഗിക്കരുതെന്നും കോടതി ഓർമ്മിപ്പിച്ചു. ഗൗരവകരമായ വിഷയങ്ങൾ ഉന്നയിക്കുന്ന ഹർജിക്കാർക്ക് കോടതിയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും ബെഞ്ച് വ്യക്തമാക്കി.


പൊതുതാൽപ്പര്യ ഹർജി സമർപ്പിക്കുന്നവർ വിഷയം ആഴത്തിൽ പഠിച്ചിരിക്കണം. കേവലം വാർത്താ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രം ഹർജികളുമായി കോടതിയെ സമീപിക്കരുത്. വസ്തുതാപരമായി തയ്യാറാക്കിയ ഹർജികൾ രാജ്യത്തെ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും നീതി ഉറപ്പാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.


ഇത്തരം ക്രിയാത്മകമായ ഹർജികളെ കോടതി എപ്പോഴും സ്വാഗതം ചെയ്യും. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്ന തരത്തിൽ നിസ്സാരമായ കാര്യങ്ങൾ ഉന്നയിച്ചും രാഷ്ട്രീയ താൽപ്പര്യങ്ങൾ വെച്ചും സമർപ്പിക്കുന്ന ഹർജികൾക്കെതിരെ കർശന നടപടിയുണ്ടാകും.


അനാവശ്യ ഹർജികൾ നൽകുന്നവർക്ക് വൻ തുക പിഴ ഈടാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. നീതി തേടി കോടതിയെ സമീപിക്കുന്നവരുടെ ആത്മാർത്ഥത ഉറപ്പാക്കാൻ ഈ കർശന നിർദ്ദേശങ്ങൾ ഉപകരിക്കുമെന്നാണ് വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home