ad
Deshabhimani

ഗ്രഹാം സ്‌റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്നകേസ്‌

ധാരാസിങ്ങിന്റെ മോചനം: ഒഡിഷ സർക്കാർ തീരുമാനമെടുക്കണം

supreme court on graham staines murder case
വെബ് ഡെസ്ക്

Published on Mar 21, 2025, 02:02 AM | 1 min read


ന്യൂഡൽഹി : ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടുമക്കളെയും ചുട്ടുകൊന്ന കേസിൽ ജീവപര്യന്തം തടവിന്‌ വിധിക്കപ്പെട്ട ബജ്‌റംങ്‌ ദൾ നേതാവ്‌ ധാരാ സിങ്ങിന്റെ മോചനത്തിൽ ഒഡീഷ സർക്കാർ ആറാഴ്‌ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന്‌ സുപ്രീംകോടതി. 24 വർഷത്തിലേറെയായി ജയിലിലാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും ആവശ്യപ്പെട്ടാണ് ധാരാസിങ്‌ ഹർജി സമർപ്പിച്ചത്. യൗവനത്തിന്റെ തിളപ്പിൽ ചെയ്‌ത തെറ്റില്‍ പശ്ചാത്താപമുണ്ടെന്നുമാണ്‌ വാദം.


1999-ൽ ജനുവരി 22ന് ഒഡീഷയിലെ മനോഹർപുർ ഗ്രാമത്തിൽ ധാരാ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ തീവ്രവാദികളാണ്‌ ക്രിസ്‌ത്യൻ മിഷണറിയായിരുന്ന ഗ്രഹാം സ്റ്റെയിൻസ്‌, മക്കളായ ഫിലിപ്പ് (10), തിമോത്തി (6) എന്നിവരെ ചുട്ടുകൊന്നത്‌. 2003ൽ വിചാരണ കോടതി വധശിക്ഷ വിധിച്ചുവെങ്കിലും 2005-ൽ ജീവപര്യന്തമാക്കി ഹൈക്കോടതി കുറച്ചു. മുസ്ലിം വ്യാപാരിയെയും മറ്റൊരു ക്രിസ്ത്യൻ മിഷനറിയെയും കൊലപ്പെടുത്തിയ കേസുകളിലും സിങ്ങിന്‌ ജീവപര്യന്തംശിക്ഷ വിധിച്ചിരുന്നു.


സംഘപരിവാർ സംഘടനകൾക്കായി ഹർജികൾ നൽകുന്ന വിഷ്‌ണു ശങ്കർ ജയിനാണ്‌ സിങ്ങിനായി മോചന ഹർജി നൽകിയത്‌. ഒഡിഷയിലെ ബിജെപി മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി മുൻപ്‌ ധാരാസിങ്ങിന്റെ മോചനത്തിനായി പ്രതിഷേധം സംഘടിപ്പിച്ച നേതാവാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home