ad
Deshabhimani

print edition അഹമ്മദാബാദ് വിമാനദുരന്തം ; പഴിചാരാനല്ല, കാരണം കണ്ടെത്താനാകണം അന്വേഷണം

Ahmedabad.jpg
വെബ് ഡെസ്ക്

Published on Nov 14, 2025, 03:15 AM | 1 min read


ന്യൂഡൽഹി

അഹമ്മദാബാദ് വിമാനദുരന്തത്തിൽ ആരുടെയെങ്കിലുംമേൽ പഴിചാരാനല്ല എയര്‍ക്രാഫ്ട് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം നടത്തേണ്ടതെന്ന് സുപ്രീംകോടതി. അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തുകയും ഭാവിയിൽ ഇത്തരം സംഭവങ്ങള്‍ തടയാൻ എന്തൊക്കെ ചെയ്യണമെന്ന നിര്‍ദേശം സമര്‍പ്പിക്കുകയുമാകണം അന്വേഷണ ലക്ഷ്യം. സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട്‌ വിമാനത്തിന്റെ പ്രധാന പൈലറ്റായ ക്യാപ്‌റ്റന്‍ സുമീത്‌ സബർവാളിന്റെ അച്ഛൻ പുഷ്‌കർരാജ്‌ സബർവാള്‍ സമര്‍പ്പിച്ച ഹർജി പരിഗണിക്കവെയാണ്‌ ജസ്റ്റിസുമാരായ സൂര്യകാന്ത്‌, ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം. മറുപടി തേടി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു.


എന്നാൽ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ പെലറ്റുമാരുടെ സംഭാഷണം ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home