ad
Deshabhimani

സ്കൂളുകളിൽ സൗജന്യ സാനിറ്ററി നാപ്കിനും ടോയ്ലറ്റും നിർബന്ധം

ആർത്തവാരോഗ്യത്തിനുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗമെന്ന് സുപ്രീം കോടതി

menstrual
വെബ് ഡെസ്ക്

Published on Jan 30, 2026, 05:25 PM | 2 min read

ന്യൂഡൽഹി:ആർത്തവാരോഗ്യത്തിനുള്ള അവകാശം ഭരണഘടനയിലെ ആർട്ടിക്കിൾ 21പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീം കോടതി. രാജ്യത്തെ എല്ലാ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും മുഴുവൻ സർക്കാർ-സ്വകാര്യ വിദ്യാലയങ്ങളിലും കൗമാരക്കാരായ പെൺകുട്ടികൾക്ക് സൗജന്യമായി ബയോഡിഗ്രേഡബിൾ സാനിറ്ററി നാപ്കിനുകൾ നൽകണം. ഒപ്പം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ശുചിത്വമുള്ള ടോയ്ലറ്റുകൾ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.


ജസ്റ്റിസ് ജെ ബി പാർദിവാലയും ജസ്റ്റിസ് ആർ മഹാദേവനും അടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.


പ്രത്യേകം ശൗചാലയങ്ങൾ നിര്‍ബന്ധം


കോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ പ്രകാരം,എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അവരുടെ പരിധിയിലുള്ള എല്ലാ സ്കൂളുകളിലും ശുദ്ധ ജല സൗകര്യങ്ങളോടുകൂടിയ ടോയ്ലറ്റുകൾ ഉറപ്പാക്കണം. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സൗകര്യം വേണം.


നിലവിലുള്ളതും പുതുതായി നിർമ്മിക്കുന്നതുമായ സ്കൂൾ ടോയ്ലറ്റുകൾ സ്വകാര്യത ഉറപ്പാക്കുന്ന രീതിയിലും ഭിന്നശേഷിയുള്ള കുട്ടികളുടെ ആവശ്യങ്ങൾ പരിഗണിച്ചുമാകണം. എല്ലാ സ്കൂൾ ടോയ്ലറ്റുകളിലും സോപ്പും വെള്ളവും ഉൾപ്പെടെയുള്ള കൈ കഴുകാനുള്ള സൗകര്യങ്ങൾ എല്ലായ്പ്പോഴും ലഭ്യമായിരിക്കണമെന്നും കോടതി നിർദേശിച്ചു.


സാനിറ്ററി നാപ്കിനുകളും ആരോഗ്യ സംവിധാനവും


ASDM-694മാനദണ്ഡങ്ങൾ പാലിച്ച oxyzo-biodegradable സാനിറ്ററി നാപ്കിനുകൾ എല്ലാ സ്കൂളുകളിലും സൗജന്യമായി നൽകണം. പെൺകുട്ടികൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന വിധത്തിൽ ടോയ്ലറ്റുകളിലെ വെൻഡിംഗ് മെഷീനുകളിലൂടെയോ അല്ലെങ്കിൽ നിശ്ചിത കേന്ദ്രങ്ങളിലൂടെയോ വിതരണം നടത്തണം. കൂടാതെ എല്ലാ സ്കൂളുകളിലും Menstrual Hygiene Managementകോർണറുകൾ സ്ഥാപിക്കണം. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സ്പെയർ അടിവസ്ത്രങ്ങൾ,യൂണിഫോം,ഡിസ്പോസബിൾ പാഡുകൾ തുടങ്ങിയവ അവിടെ ലഭ്യമായിരിക്കണം.


സ്കൂളുകളിൽ ലിംഗവ്യത്യാസമുള്ള ടോയ്ലറ്റുകളുടെയും ആർത്തവ ശുചിത്വ സൗകര്യങ്ങളുടെയും അഭാവം ഭരണഘടനയിലെ ആർട്ടിക്കിൾ 14പ്രകാരമുള്ള സമത്വാവകാശം,സമാന അവസരം,പങ്കാളിത്താവകാശം എന്നിവ ലംഘിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ആർത്തവ ശുചിത്വ സൗകര്യങ്ങളുടെ അഭാവം പെൺകുട്ടികളുടെ മാന-വഗൗരവത്തെയും സ്വകാര്യതയെയും ബാധിക്കുന്നതാണ്. അതിനാൽ ആർത്തവാ രോഗ്യാവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്നും വിധിയിൽ വ്യക്തമാക്കി.


സൗജന്യ വിദ്യാഭ്യാസം ഫീസ് ഇളവല്ല


വിദ്യാഭ്യാസാവകാശം ആർട്ടിക്കിൾ 21A പ്രകാരം ഒരു “മൾട്ടിപ്ലയർ റൈറ്റ്” ആണെന്ന് കോടതി ചൂണ്ടികാട്ടി. വിദ്യാഭ്യാസം ലഭ്യമാകാതെ മറ്റു അടിസ്ഥാനാവകാശങ്ങൾ പ്രാവർത്തികമാകില്ലെന്നും കോടതി വ്യക്തമാക്കി. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം എന്നത് വെറും ഫീസില്ലാത്ത പഠനം അല്ല. വിദ്യാഭ്യാസം തുടരുന്നതിന് തടസ്സമാകുന്ന എല്ലാ ചെലവുകളും ഒഴിവാക്കുന്നതും ഉൾപ്പെടുന്നതാണെന്ന് കോടതി പ്രത്യകം ചൂണ്ടിക്കാട്ടി.


കേന്ദ്ര സർക്കാരിന്റെ ‘Menstrual Hygiene Policy for School-going Girls’എന്ന ദേശീയ നയം നിലവിലുണ്ട് എങ്കിലും ഇത് നടപ്പാക്കുന്നില്ല. പ്രഖ്യാപനത്തിൽ മാത്രം ഒടുങ്ങിയ സാഹചര്യമാണ്. വിശേഷിച്ചും സാമ്പത്തികമായി പിന്നോക്കമുള്ള സംസ്ഥാനങ്ങളിലും ദരിദ്രരായ മനുഷ്യര്‍ ജീവിക്കുന്ന പ്രദേശങ്ങളിലും അനാസ്ഥ തുടരുന്നു.


ഇതിനിതിരെ,ദേശീയ നയം ക്ലാസ് 6മുതൽ 12വരെ പഠിക്കുന്ന പെൺകുട്ടികൾക്കായി രാജ്യത്തുടനീളം നടപ്പാക്കുന്നത് ഉറപ്പാക്കണമെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.


ഈ വിധി നിയമവ്യവസ്ഥയ്ക്ക് മാത്രമായുള്ളതല്ല- സഹായം ചോദിക്കാൻ മടിക്കുന്ന ക്ലാസ് മുറികളിലെ പെൺകുട്ടികൾക്കും,സഹായിക്കാൻ ആഗ്രഹിക്കുന്നെങ്കിലും വിഭവങ്ങളുടെ അഭാവം മൂലം കഴിയാത്ത അധ്യാപകർക്കും, ശരീരത്തെ ഒരു ഭാരമായി കാണേണ്ടി വരുന്നതിനാൽ സ്കൂളിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്ന പെൺകുട്ടികൾക്കുമുള്ള സന്ദേശമാണ് -ജസ്റ്റിസ് ജെ ബി പാർദിവാല


2022നവംബർ 28-ന് മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ്.നരസിംഹയും അടങ്ങിയ ബെഞ്ച് ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടീസ് നൽകിയിരുന്നു.തുടർന്ന് 2023ഏപ്രിൽ 10-ന് സ്കൂൾ പെൺകുട്ടികൾക്കായുള്ള ദേശീയ ആർത്തവ ശുചിത്വ നയം രൂപീകരിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.ഈ കേസ് 2024ഡിസംബർ 10-ന് കോടതി വിധിപറയാനായി മാറ്റിവെക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home