70 വർഷം പഴക്കം, നാല് തലമുറകൾ; ഭൂമി കേസ് തീർപ്പാക്കി സുപ്രീംകോടതി

ന്യൂഡൽഹി: 70 വർഷം പഴക്കമുള്ള ഭൂമി കേസ് തീർപ്പാക്കി സുപ്രീം കോടതി. ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് 1957-ൽ ആധാരം ഒപ്പുവെച്ചത് ശരിവെച്ചുകൊണ്ട് സുപ്രീം കോടതി വിധി പ്രസ്താവിച്ചു.ഒരു കുടുംബത്തിലെ നാല് തലമുറ കേസിന്റെ നൂലാമാലകളിൽ പെട്ട് 2026 വരെ ബുദ്ധിമുട്ടനുഭവിക്കേണ്ടിയും വന്നു.
15.5 ബിഗാസ്(1 BIGHA-62.5 CENT) ഭൂമിയുമായി ബന്ധപ്പെട്ട കേസാണ് ജസ്റ്റിസ് പ്രശാന്ത് കുമാർ, എൻ വി അഞ്ജാറിയ എന്നിവർ പരിഗണിച്ചത്. ഉത്തരാഘണ്ഡിലെ നർസിപൂർ ഖലാൻ ഗ്രാമത്തിൽ സറഫലിയുടെ പിൻമുറക്കാർ ജൂൺ 4, 1957 ഒപ്പുവെച്ച ഭൂമിയിലുണ്ടായ തർക്കത്തിനാണ് കാലങ്ങള്‍ക്ക് ശേഷം അവസാനമായത്. കേസ് തീർപ്പാക്കിയ ജഡ്ജിമാരേക്കാൾ പ്രായമായിരുന്നു കേസിനുണ്ടായിരുന്നത് എന്നതും കൗതുകമായി . ഇന്നായിരുന്നു സുപ്രീംകോടതി കേസിൽ വിധി പ്രഖ്യാപിച്ചത്
1957-ൽ രജിസ്റ്റർ ചെയ്ത, ആധാരം സംബന്ധിച്ചാണ് തർക്കത്തിന് തുടക്കം . ഈ ആധാരം വഴി ഹർജിക്കാരുടെ മുൻഗാമികൾ, പ്രായപൂർത്തിയാകാത്തവരായിരുന്ന സമയത്ത്, ഹരിദ്വാർ ജില്ലയിൽ 15 ബിഗയിലധികം സ്ഥലം വാങ്ങുകയും അന്നുമുതൽ അതിന്റെ കൈവശാവകാശം തങ്ങൾക്കാണെന്ന് അവകാശപ്പെതുടർന്ന് ആധാരം ഒപ്പുവെച്ചത് ശരിവെച്ചുകൊണ്ട് സുപ്രീം കോടതി വിധി പറയുകയായിരുന്നുടുകയും ചെയ്തു.
കീഴ്ക്കോടതികളുടെ കണ്ടെത്തലുകൾ പ്രധാനമായും രണ്ട് കാര്യങ്ങളെ ആശ്രയിച്ചായിരുന്നു . ഒന്നാമതായി, ഈ ആധാരം സമീന്ദാരി നിർമ്മാർജ്ജന നിയമത്തിലെ 154-ാം വകുപ്പിന് വിരുദ്ധമാണെന്നും അതിനാൽ ഇത് അസാധുവാണെന്നും കണ്ടെത്തി. രണ്ടാമതായി, ഈ ആധാരം ഒപ്പിട്ടു നൽകിയ നടപടി കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ല. കാരണം, ആധാരത്തിൽ സാക്ഷിയായി ഒപ്പിട്ട 'ബാരു' എന്നയാൾ 1995-ൽ നൽകിയ മൊഴിയിൽ താൻ "നാസിർപൂർ കലാൻ" സ്വദേശിയാണെന്നാണ് പറഞ്ഞിരുന്നത്; എന്നാൽ ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പിൽ ഇയാൾ "നിഹന്ദ്പൂർ സുതാരി" സ്വദേശിയാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ ഹൈക്കോടതിക്കും കൺസോളിഡേഷൻ അതോറിറ്റികൾക്കും പ്രകടമായ പിഴവ് സംഭവിച്ചിട്ടുണ്ടെന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്
ആധാരം വ്യാജമായി നിർമ്മിച്ചതാണെന്നോ, ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചതാണെന്നോ ആൾമാറാട്ടം നടത്തിയതാണെന്നോ അല്ലെങ്കിൽ വഞ്ചനാപരമായ തെറ്റിദ്ധരിപ്പിക്കലിലൂടെഉണ്ടാക്കിയതാണെന്നോ ഉള്ള ഒരു വാദം പോലും എതിർകക്ഷികൾ തങ്ങളുടെ ഹർജിയിലോ ബോധിപ്പിക്കലിലോ ഉന്നയിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. തുടർന്ന് ആധാരം ഒപ്പുവെച്ചത് ശരിവെച്ചുകൊണ്ട് സുപ്രീം കോടതി വിധി പറയുകയായിരുന്നു











0 comments