ad
Deshabhimani

print edition 13 വർഷമായി അബോധാവസ്ഥയിൽ; ഹരീഷ്‌ റാണയ്‌ക്ക്‌ ദയാവധം

harish rana

ഹരീഷ്‌ റാണ

avatar
സ്വന്തം ലേഖകൻ

Published on Mar 12, 2026, 12:00 AM | 1 min read

ന്യൂഡൽഹി : ഇന്ത്യയിൽ ആദ്യമായി ദയാവധത്തിന്‌ സുപ്രീംകോടതി അനുമതി നൽകി. 13 വർഷമായി അബോധാവസ്ഥ(കോമ)യിൽ കഴിയുന്ന 31കാരനായ യുപി ഗാസിയബാദ്‌ സ്വദേശി ഹരീഷ്‌ റാണയ്‌ക്കാണ്‌ ദയാവധം അനുവദിച്ചത്‌. മാതാപിതാക്കൾ നൽകിയ അപേക്ഷയിലാണ്‌ ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ തീരുമാനം.


2013 മുതൽ കോമയിൽ കഴിയുന്ന ഹരീഷ്‌ ചികിത്സയോട്‌ പ്രതികരിക്കുന്നില്ലെന്ന്‌ മെഡിക്കൽ ബോർഡ് റിപ്പോർട്ട് അംഗീകരിച്ച കോടതി, ജീവൻ നിലനിർത്തുന്ന ഉപകരണം ഘട്ടംഘട്ടമായി പിൻവലിച്ച്‌ ദയാവധം നടപ്പാക്കാൻ നിർദേശിച്ചു.


ഹരീഷ്‌ റാണയുടെ മാതാപിതാക്കളെ കോടതി അഭിനന്ദിച്ചു. "അവർ ഒരിക്കലും അവനെ കൈവിട്ടില്ല. ഏറ്റവും ഇരുണ്ട കാലത്തും ഒരാളെ പരിഗണിക്കുന്നതാണ് സ്‌നേഹം,' –ജസ്റ്റിസ് പർദിവാല പറഞ്ഞു. സുപ്രീം കോടതിയുടെ ഈ "മാനുഷികമായ' വിധിയോട്‌ ഹരീഷിന്റെ പിതാവ് അശോക് റാണ നന്ദി അറിയിച്ചു. ബിടെക്‌ വിദ്യാർഥിയായിരുന്ന ഹരീഷ്‌ റാണ 2013 ആഗസ്‌തിലാണ്‌ കെട്ടിടത്തിൽനിന്ന്‌ വീണ്‌ അബോധാവസ്ഥയിലായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home