ad
Deshabhimani

കുഴൽനാടന് വീണ്ടും തിരിച്ചടി; സിഎംആർഎൽ- എക്സാലോജിക് കരാറില്‍ ഹർജി തള്ളി സുപ്രീംകോടതി

Mathew Kuzhalnadan Supreme Court
വെബ് ഡെസ്ക്

Published on Oct 06, 2025, 12:31 PM | 1 min read

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട കേസിൽ കോൺ​ഗ്രസ് എംഎൽഎ മാത്യു കുഴൽനാടന് വൻ തിരിച്ചടി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ സ്ഥാപനമായ എക്സാലോജിക് സൊലൂഷ്യൻസിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള കുഴൽനാടന്റെ ഹർജി സുപ്രീംകോടതി തള്ളി. കോടതിയെ രാഷ്ട്രീയതർക്കങ്ങൾക്കുള്ള വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.


നേരത്തെ വിജിലൻസ് അന്വേഷണമെന്ന ആവശ്യം തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു. ഇതോടെയാണ് കുഴൽനാടൻ സുപ്രീംകോടതിയെ സമീപിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home