ad
Deshabhimani

ഇപിഎഫ്ഒ വേതന പരിധി 25,000 രൂപയായി ഉയർത്തിയതിനെതിരെയുള്ള ഹർജി റദ്ദാക്കി സുപ്രീംകോടതി

EPFO.jpg
വെബ് ഡെസ്ക്

Published on Sep 18, 2026, 05:14 PM | 1 min read

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീമിന് കീഴിലുള്ള വേതന പരിധി പ്രതിമാസം 25,000 രൂപയായി ഉയർത്താനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകിയതിനെതിരെയുള്ള ഹർജി റദ്ദാക്കി സുപ്രീംകോടതി.


എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീമിന് കീഴിലുള്ള വേതന പരിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കൂടുതൽ പരിഗണന ആവശ്യമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.


2014 മുതൽ നിലവിലുള്ള വേതന പരിധി മാറ്റമില്ലാതെ തുടരുകയാണെന്നും അത് ഉടനടി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. മന്ത്രിസഭാ തീരുമാനത്തെത്തുടർന്ന് പ്രതികൾ തുടർനടപടികൾ സ്വീകരിക്കുമെന്നുള്ളതിനാൽ റിട്ട് ഹർജിയിൽ കൂടുതൽ വാദം കേൾക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം.


ജസ്റ്റിസുമാരായ ബിവി നാഗരത്ന, അഗസ്റ്റിൻ ജോർജ്ജ് മാസിഹ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്. പ്രോവിഡന്റ് ഫണ്ട് സേവിംഗ്‌സും പെൻഷൻ പരിരക്ഷയും വിപുലീകരിക്കുന്നതിനായി ഇപിഎഫ്ഒയ്ക്ക് കീഴിലുള്ള നിർബന്ധിത കവറേജിനുള്ള വേതന പരിധി പ്രതിമാസം 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്താനുള്ള തീരുമാനത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരുന്നു.


2004 മുതൽ 2014 വരെ ഇപിഎഫ്ഒ വേതന പരിധി മാറ്റമില്ലാതെ തുടരുകയായിരുന്നു, 2014 സെപ്റ്റംബറിൽ 15,000 രൂപയായി ഉയർത്തി. അതിനുശേഷം ഇപ്പോഴാണ് മാറ്റമുണ്ടാകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home