ad
Deshabhimani

വീണ്ടും കുഞ്ഞതിഥികൾ; കുനോ നാഷണൽ പാർക്കിൽ നാല് ചീറ്റ കുഞ്ഞുങ്ങൾ പിറന്നു

Cheetah

Photo: NDTV

വെബ് ഡെസ്ക്

Published on Sep 18, 2026, 05:17 PM | 1 min read

‌ഭോപാൽ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ജനിച്ച പെൺ ചീറ്റ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ആണ് വാർത്ത എക്സിലൂടെ പങ്കുവെച്ചത്. ചീറ്റയുടെയും കുഞ്ഞുങ്ങളുടെയും ദൃശ്യങ്ങളും പങ്കിട്ടു. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നതായി അധികൃതർ അറിയിച്ചു.


കഴിഞ്ഞ ഏപ്രിലിലും കുനോ നാഷണൽ പാർക്കിൽ ഇന്ത്യയിൽ ജനിച്ച ചീറ്റ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. 1952ൽ ഇന്ത്യയിൽ ചീറ്റകൾക്ക് ഔദ്യോഗികമായി വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചിരുന്നു. ശേഷം 2022 സെപ്തംബർ 17 നാണ് നമീബിയയിൽ ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home