ad
Deshabhimani

ജാമ്യാപേക്ഷകളിൽ വേഗം തീരുമാനമുണ്ടാകണം; ഹൈക്കോടതികള്‍ക്ക് നിർദേശം നല്‍കി സുപ്രീംകോടതി

supreme court  Image Credit : wikimedia commons

സുപ്രീംകോടതി

വെബ് ഡെസ്ക്

Published on May 11, 2026, 06:15 PM | 1 min read

ന്യൂഡൽഹി : ഹൈക്കോടതികളിലെ ജാമ്യാപേക്ഷകളിൽ പെട്ടെന്ന് തീരുമാനമുണ്ടാകണമെന്ന് സുപ്രീംകോടതിയുടെ നിർദേശം. രാജ്യത്തെ വിവിധ ഹൈക്കോടതികളുടെ പരി​ഗണനയിലുള്ള ജാമ്യ, മുൻകൂർ ജാമ്യ അപേക്ഷകളിലെടുക്കുന്ന കാലതാമസം വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.


ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാ​ഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. ജാമ്യാപേക്ഷകളുടെ ആവർത്തിച്ചുള്ള മാറ്റിവെക്കലുകൾ ഒഴിവാക്കാൻ ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലോ അപേക്ഷകൾ പട്ടികപ്പെടുത്തി പരി​ഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യാപേക്ഷയുടെ ആദ്യവാദ​ത്തിന് മുൻപായി സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കുക, അപേക്ഷയുടെ കോപ്പികൾ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ മുൻകൂട്ടി നൽകണം, നിശ്ചിത സമയപരിധി ഉറപ്പാക്കുക തുടങ്ങിയവയാണ് മറ്റ് നിർദേശങ്ങൾ.


ഇരകളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ജാമ്യാപക്ഷേകളിൽ പെട്ടെന്ന് തീർപ്പുണ്ടാക്കാൻ സംസ്ഥാന സർക്കാരുകളും ഹൈക്കോടതികളും ശക്തമായ സംവിധാനം രൂപീകരിക്കണമെന്നും കോടതി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home