ad
Deshabhimani

യുപിയിൽ ബന്ധുക്കളായ പെൺകുട്ടികൾ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

track
വെബ് ഡെസ്ക്

Published on Aug 14, 2025, 04:24 PM | 1 min read

ലക്നൗ: ഫിറോസാബാദ് ജില്ലയിലെ ഷിക്കോഹാബാദിൽ ബന്ധുക്കളായ രണ്ട് പെൺകുട്ടികൾ കൈകൾ കോർത്ത് ഓടുന്ന ട്രെയിനിന് മുന്നിൽ ചാടി മരിച്ചു . കൽക്കയിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന നേതാജി എക്സ്പ്രസിന് മുന്നിൽ ചാടിയാണ് ഇരുവരും ആത്മഹത്യ ചെയ്തത്. ഉത്തർപ്രദേശിലെ താന മഖൻപൂർ പ്രദേശത്തെ ജെബ്ദയിൽ താമസിക്കുന്ന 12-ാം ക്ലാസ് വിദ്യാർത്ഥിനിയായ രശ്മി യാദവ് (18), സഹോദരിയും 11-ാം ക്ലാസ് വിദ്യാർത്ഥിനിയുമായ മുസ്കൻ (17) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 


ട്രാക്കിൽ കൈകൾ കോർത്ത് പിടിച്ച് രണ്ട് പെൺകുട്ടികൾ നിൽക്കുന്നത് കണ്ട് ട്രെയിനിൻറെ ലോക്കോ പൈലറ്റ് നിരവധി തവണ ഹോൺ മുഴക്കിയെങ്കിലും ഇരുവരും ട്രാക്കിൽ നിന്നും മാറാൻ കൂട്ടാക്കിയില്ല. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ഇവരുവരും വീട്ടിൽ നിന്നുമിറങ്ങിപ്പോയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.


ഇടിയുടെ ആഘോതത്തിൽ ഇരുവരും തല്‍ക്ഷണം മരിച്ചു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ‌പി‌എഫ്), ഗവൺമെൻറ് റെയിൽവേ പോലീസ് (ജി‌ആർ‌പി) എന്നിവയിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹ ഭാഗങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജി‌ആർ‌പി സംഘം രശ്മിയുടെ സഹോദരൻ മോഹിത് യാദവിനെ ചോദ്യം ചെയ്തതിന് ശേഷമാണ് ഇരുവരുടെയും മരണം സ്ഥിരീകരിച്ചത്.
















deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home