ad
Deshabhimani

വിദ്യാർഥികളുടെ ആവശ്യം ന്യായം, പൂർണ പിന്തുണ നൽകും: ഐഎൻഎൽ

inl at jantar mandar

ഐഎൻഎൽ സംഘം ജന്തർമന്തറിൽ അഭിജിത് ദീപ്കെയുമായി കൂടിക്കാഴ്ച നടത്തുന്നു

വെബ് ഡെസ്ക്

Published on Jul 24, 2026, 04:54 PM | 1 min read

ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ). ഐഎൻഎൽ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ സമരവേദി സന്ദർശിച്ചു. അഭിജീത് ദിപ്കെയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് പാർട്ടിയുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.


മുൻ പാർലമെന്റ് അംഗവും ഐഡിഎ നേതാവുമായ രാജ്കുമാർ സൈനി, മുൻ പാർലമെന്റ് അംഗം രാംബക്‌സ് വർമ്മ, സാഹബ് സിംഗ് ധൻഗർ, ഐഎൻഎൽ ജനറൽ സെക്രട്ടറി മുസമ്മിൽ ഹുസൈൻ, റാഫി അഹമ്മദ് ഖാൻ എന്നിവർ അടങ്ങുന്ന പ്രതിനിധി സംഘവും ഒപ്പമുണ്ടായിരുന്നു.


വിദ്യാർഥികൾ ഉന്നയിക്കുന്ന ആശങ്കകൾ ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതാണെന്നും ജനാധിപത്യ സമൂഹത്തിൽ യുവാക്കളുടെ ശബ്ദം കേൾക്കപ്പെടണമെന്നും പ്രൊഫ. മുഹമ്മദ് സുലൈമാൻ പറഞ്ഞു. വിദ്യാഭ്യാസം, തൊഴിൽ, കാർഷിക, പരിസ്ഥിതി സമരങ്ങൾ ഏറ്റുമുട്ടലിലൂടെയല്ല, മറിച്ച് ചർച്ചകളിലൂടെയും ജനാധിപത്യപരമായ ഇടപെടലുകളിലൂടെയും പരിഹരിക്കപ്പെടേണ്ടതാണ്.


സമാധാനപരവും ജനാധിപത്യപരവുമായ രീതിയിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തിന് ഐഎൻഎൽ പിന്തുണ പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങളോട് അധികാരികൾ ആത്മാർത്ഥതയോടെയും ഉത്തരവാദിത്തത്തോടെയും പ്രതികരിക്കണമെന്നും ഐഎൻഎൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home