വിദ്യാർഥിയുടെ കാൽ തല്ലിയൊടിച്ച് അധ്യാപകൻ; ജാതീയ അധിക്ഷേപവും

student, teacher attack.
വെബ് ഡെസ്ക്

Published on Feb 24, 2025, 06:21 PM | 1 min read

ലക്നൗ: ഉത്തർപ്രദേശിൽ വിദ്യാർഥിയുടെ കാൽ തല്ലിയൊടിച്ച് അധ്യാപകൻ. 10 വയസുള്ള വിദ്യാർഥിയെ മർദ്ദിക്കുകയും കാല് ഒടിക്കുകയും ചെയ്ത കേസിൽ അധ്യാപകൻ ഹർഷിത് തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.


ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. അധ്യാപകൻ ചോദിച്ച ചോദ്യത്തിന് വിദ്യാർഥി ഉത്തരം നൽകാത്തതിനെ തുടർന്നാണ് സംഭവം ഉണ്ടായത്. പ്രകോപിതനായ ഹർഷിത് തിവാരി കുട്ടിയെ ജാതീയമായി അധിക്ഷേപിക്കുകയും മർദിക്കുകയുമായിരുന്നു.


കുട്ടിയെ തിവാരി അതിക്രൂരമായി മർദിക്കുകയും കുട്ടിയുടെ ശരീരത്തിൽ കയറി ഇരിക്കുകയും ചെയ്തു. ഭാരം താങ്ങാനാവാതെ ബാലൻസ് നഷ്ടപ്പെട്ട കുട്ടി വീഴുകയും കാല് ഒടിയുകയുമുണ്ടായി. മർദനമേറ്റ കാര്യം കുട്ടി മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കുട്ടിയുടെ കാലിന് ഒടിവ് ഉണ്ടെന്നും കേൾവിക്കുറവ് സംഭവിച്ചെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home