ad
Deshabhimani

print edition സർവകലാശാലകളിൽ വിദ്യാർഥിരോഷം; ടിസ്സിലെ ബിരുദദാന ചടങ്ങിൽനിന്ന്‌ 
ചീഫ്‌ ജസ്റ്റിസ്‌ പുറത്ത്‌

tiss surya kant
വെബ് ഡെസ്ക്

Published on Aug 19, 2026, 01:00 AM | 1 min read

ന്യൂഡൽഹി : തൊഴിൽരഹിതരായ ചെറുപ്പക്കാരെ പാറ്റകളെന്ന്‌ വിളിച്ച ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്തിനെ മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ (ടിസ്സ്‌) ബിരുദദാന ചടങ്ങിൽനിന്ന്‌ ഒഴിവാക്കി. 86-ാമത് ബിരുദദാന ചടങ്ങിലേയ്‌ക്ക്‌ ടാറ്റ മെമ്മോറിയൽ ഹോസ്‌പിറ്റൽ ഡയറക്ടർ സി എസ് പ്രമേശിനെ സർവകാലാശാല മുഖ്യാതിഥിയായി നിശ്ചയിച്ചു. വെള്ളിയാഴ്ചയാണ്‌ പരിപാടി. ചീഫ്‌ ജസ്റ്റിസ്‌ മുഖ്യാതിഥിയായി ഇ‍ൗ മാസം രണ്ടിന്‌ നടക്കേണ്ടിയിരുന്ന ചടങ്ങ്‌ വിദ്യാർഥിരോഷം ഉറപ്പായതോടെ മാറ്റിവയ്ക്കുകയായിരുന്നു.

ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ (എൻഎഎൽഎസ്‌എആർ) വിദ്യാർഥികൾ കടുത്ത എതിർപ്പ്‌ പ്രകടിപ്പിച്ചതോടെ ചീഫ്‌ ജസ്റ്റിസ്‌ പിന്മാറിയിരുന്നു. ജൂലൈ 28ന്‌ ഡൽഹിയിൽ നിശ്ചയിച്ചിരുന്ന എച്ച്‌ ആർ ഖന്ന അനുസ്‌മരണ പ്രഭാഷണത്തിൽ നിന്നും ഒ പി ജിൻഡാൽ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ നിന്നും പ്രതിഷേധം ഭയന്ന്‌ ചീഫ് ജസ്റ്റിസിന്‌ പിന്മാറേണ്ടി വന്നിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home