രാജ്യത്ത് തെരുവുനായ ആക്രമണം വർധിക്കുന്നു; 2022ൽ 21 ലക്ഷം; 2024ൽ 37 ലക്ഷം


സ്വന്തം ലേഖകൻ
Published on May 07, 2025, 12:15 AM | 1 min read
തിരുവനന്തപുരം: രാജ്യത്ത് മൂന്നുവർഷത്തിൽ തെരുവുനായ ആക്രമണങ്ങളിൽ വൻവർധന. കേന്ദ്ര മൃഗസംരക്ഷണ മന്ത്രി ലോകസ്ഭയിൽ വച്ച കണക്കിലാണ് ഇത് വ്യക്തമാക്കുന്നത്. 2022 ജനുവരി മുതൽ ഡിസംബർവരെ 21,89,909 പേരാണ് നായ ആക്രമണം നേരിട്ടത്. 2023ൽ ഇത് 30,52,521 ആയി വർധിച്ചു. 2024ൽ 37,15,713 പേർക്കാണ് തെരുവുനായ അക്രമണം നേരിടേണ്ടിവന്നത്. ഈ വർഷം ജനുവരിയിൽ മാത്രം 4,29,664 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പേവിഷ ബാധയേറ്റ് 2022ൽ 21 മരണവും 23ൽ 50ഉം 24ൽ 54ഉം 2025 ജനുവരിയിൽ ഒരു മരണവും സ്ഥിരീകരിച്ചു. 2030ത്തോട് കൂടി ലോകത്ത് പേവിഷബാധ മൂലമുള്ള മരണം പൂജ്യത്തിലെത്തിക്കുക എന്നതാണ് സുസ്ഥിര വികസന ലക്ഷ്യം. ഇന്ത്യയിലും പേവിഷബാധ നിയന്ത്രണ പരിപാടി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്.











0 comments